ചിന്നക്കനാലില്‍ കള്ളപ്പട്ടയമുണ്ടാക്കി മറിച്ചുവിറ്റ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു
text_fieldsമൂന്നാർ: ചിന്നക്കനാലില്‍ കള്ളപ്പട്ടയമുണ്ടാക്കി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ തോട്ടം തൊഴിലാളി കള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്ന ഒന്നരയേക്കർ സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂവകുപ്പ് തിരിച്ചുപിടിച്ചത്. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് കുടിലുകള്‍ പൊളിച്ചുനീക്കുമെന്ന് സമരസമിതിയും അറിയിച്ചു.
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ആദിവാസികള്‍ക്ക് വിതരണത്തിനു മാറ്റിയിട്ട സ്ഥലത്തിനോട് ചേര്‍ന്ന റവന്യൂ ഭൂമിയാണ് സ്വകാര്യ വ്യക്തി കള്ളപ്പട്ടയമുണ്ടാക്കി മുംബൈ ആസ്ഥാനമായ കമ്പനിക്ക് വിറ്റത്. സ്ഥലം റവന്യൂ ഭൂമിയാണെന്ന് ആരോപിച്ച് അന്നുതന്നെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ പട്ടയം 2010ൽ റദ്ദാക്കി. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല.
കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭൂരഹിതരായ തോട്ടം തൊഴിലാളികൾ കഴിഞ്ഞ ഏപ്രില്‍ 21ന് മറിച്ചുവിറ്റ ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. തുടര്‍ന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്ഥലം തങ്ങളുടേതാണെന്ന് കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.