വാഹനപരിശോധന നടത്തി പിഴ ഈടാക്കാൻ ഗ്രേഡ് എസ്.ഐമാർക്ക് അധികാരമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ മോട്ടോർ വാഹന നിയമപ്രകാരം ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ലെന്ന് ഹൈകോടതി. സർക്കാർ വിജ്ഞാപനപ്രകാരം ഇതിനുള്ള അധികാരം സബ് ഇൻസ്പെക്ടർ മുതലുള്ള ഉദ്യോഗസ്ഥർക്കാണെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ മാറ്റംവരുത്തിയെന്നാരോപിച്ച് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ 7000 രൂപ പിഴ ഈടാക്കിയതിനെതിരെ കൊല്ലം സ്വദേശി വിഗ്നേഷ് ഫയൽ ചെയ്ത ഹരജി അനുവദിച്ചാണ് ഉത്തരവ്. 2019 ഒക്ടോബർ 26ലെ സർക്കാർ വിജ്ഞാപനപ്രകാരം മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐക്കും അതിനുമുകളിലുള്ളവർക്കും പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ മുതലുള്ളവർക്കുമാണ് വാഹനം പരിശോധിച്ച് പിഴ ഈടാക്കാൻ അധികാരമുള്ളത്.
ഗ്രേഡ് എസ്.ഐമാരെ വാഹനപരിശോധനക്ക് നിയോഗിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശവും നൽകി. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേഡ് എസ്.ഐ തസ്തിക സൃഷ്ടിച്ചതെന്നും കോടതി വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.