നോർക്ക തുണച്ചു: സുജി ലാലിൻെറ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsദമ്മാം: രണ്ട് മാസം മുമ്പ് ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നോർക്കയുടെ സഹായത്തോടെ നി യമകുരുക്കഴിച്ച് നാട്ടിലെത്തിച്ചു. ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി സുജിലാൽ മധുവിെൻറ (36) മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിൽ അയച്ചത്.
ഏപ്രിൽ 25ന് ഫാക്ടറിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. ഇ.പി.സി എന്ന കമ്പനിയിൽ മെക്കാനിക്കായിരുന്ന സുജിലാൽ ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് റിപ്പയർ ജോലി ചെയ്യുമ്പോൾ യന്ത്ര ഭാഗം തലയിലേക്ക് വീണായിരുന്നു അപകടം. മരണം സംബന്ധിച്ച് ബന്ധുക്കൾ സംശയമുന്നയിച്ചതിനാൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയത് കൊണ്ടാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ വൈകിയത്.
കമ്പനി അധികൃതർ നല്ല സമീപനമാണ് കൈക്കൊണ്ടത്. നവോദയ സാമൂഹികക്ഷേമ വിഭാഗവും നോർക്കയും വിഷയത്തിൽ സജീവമായി ഇടപെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് നോർക്ക സൗജന്യമായി ആംബുലൻസ് സൗകര്യമൊരുക്കി.
കമ്പനിയിൽ നിന്നും നിയമപരമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കിട്ടുന്നുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി നവോദയ ഏരിയ സാമൂഹ്യക്ഷേമ ചെയർമാൻ വിജയസൂരി അറിയിച്ചു. ഇത് കൂടാതെ നവോദയ അംഗങ്ങളായ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായവും എത്രയും പെട്ടെന്ന് നാട്ടിൽ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. മാതാവ്: പത്മിനി. ഭാര്യ: അനില. മക്കൾ: അഖില, അനശ്വര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.