Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ മലയാളികളുടെ ശ്രദ്ധക്ക്! അടിയന്തര സഹായത്തിന് ഹെൽപ് ഡെസ്ക് ഏർപ്പെടുത്തി നോർക്ക, റിയാദിലും ജിദ്ദയിലും കൺട്രോൾ റൂം

text_fields
bookmark_border
https://www.madhyamam.com/tags/norka-roots
cancel

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ കേരളീയ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു.

സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫിസറേയും ചുമതലപ്പെടുത്തി.

സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്കായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറല്‍ ഓഫിസിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും.

വിമാന സർവിസുകൾ, യാത്രാ തടസ്സങ്ങൾ, അടിയന്തര സഹായം എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും പിന്തുടരാവുന്നതാണ്.

ഇന്ത്യൻ എംബസി, റിയാദ് 24 മണിക്കൂർ കൺട്രോൾ റൂം

ടെലിഫോൺ: +966 11 488 469

ടോൾ ഫ്രീ: 800 247 1234 (സൗദി അറേബ്യയ്ക്കുള്ളിൽനിന്ന് മാത്രം)

വാട്സ്ആപ്: +966 536 216 082 (സന്ദേശങ്ങൾ മാത്രം)

ഇമെയിൽ: cw.riyadh@mea.gov.in

ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജിദ്ദ – 24 മണിക്കൂർ കൺട്രോൾ റൂം

ടെലിഫോൺ: +966 12 261 4093, +966 556 122 301

വാട്സ്ആപ്: +966 536 209 704 (സന്ദേശങ്ങൾ മാത്രം)

ഇമെയിൽ: pbskcgi@gmail.com

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിൽ സർവിസുകള്‍ തുടരുന്നുണ്ടെങ്കിലും തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവിസ് റദ്ദാക്കിയിട്ടുണ്ടോ, സമയമാറ്റമുണ്ടോ, യാത്ര പുനഃക്രമീകരിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കണം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ എന്നിവ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള ചില സർവിസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കിയിട്ടുണ്ട്.

സൗദിയയുടെ ഷെഡ്യൂൾഡ് സർവിസുകൾ ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ തുടരുന്നുണ്ട്. യാത്രാ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഉംറ സേവനദാതാക്കൾ എന്നിവരുമായി ബന്ധം നിലനിർത്തണമെന്നും ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിർദേശിച്ചു.

വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരേണ്ടിവരുന്ന സന്ദർശക, ടൂറിസ്റ്റ്, ഉംറ, ബിസിനസ് വിസക്കാർക്ക് പിഴയില്ലാതെ രാജ്യം വിടാൻ അനുമതി നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചതായി ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു. വിമാനസർവീസുകൾ ലഭ്യമാകുന്ന മുറക്ക് രാജ്യം വിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

അടിയന്തരമായി മടങ്ങേണ്ടവർക്ക് വീസ നടപടിക്രമങ്ങള്‍ പാലിച്ച് ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനുള്ള സാധ്യതയും പരിശോധിക്കാം. സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികൃതരുടെയും ഇന്ത്യന്‍ എംബസികളുടേയും നിർദേശങ്ങൾ പാലിക്കണം.

അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ തുടരാനും ജനാലകൾ, തുറസ്സായ സ്ഥലങ്ങൾ, അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story