ഗുണ്ടകേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍
text_fieldsകൊച്ചി: ഗുണ്ട ആക്രമണ കേസില്‍ പൊലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവും മരട് നഗരസഭ വൈസ് ചെയര്‍മാനുമായ ആന്‍റണി ആശാന്‍പറമ്പിലിനെയും കൗണ്‍സിലര്‍ ജന്‍സണ്‍ പീറ്ററിനെയും അന്വേഷണ വിധേയമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇരുവരുടെയും പേരില്‍ ഉയര്‍ന്ന ആരോപണങ്ങളെയും പൊലീസ് കേസിനെയും കുറിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നുവെന്നും കൂടുതല്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍ എന്നുമാണ് വിശദീകരണം.
മണ്ഡലം പ്രസിഡന്‍റും ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്‍റുമാണ് ആന്‍റണി ആശാന്‍പറമ്പില്‍. എന്നാല്‍, ഗുണ്ട ബന്ധത്തെ തുടര്‍ന്ന് സി.പി.എം നേതാവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ വി.എ. സക്കീര്‍ഹുസൈനെതിരെ കേസെടുത്ത സാഹചര്യത്തെ പ്രതിരോധിക്കാനുള്ള ബദല്‍ കേസാണ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തതെന്ന വിശദീകരണവുമായി ഒളിവില്‍ കഴിയുന്ന ആന്‍റണി ആശാന്‍പറമ്പില്‍ രംഗത്തുവന്നു. താന്‍ ഒളിവില്‍ പോയിട്ടില്ളെന്നും അഞ്ച് വര്‍ഷം മുമ്പുണ്ടായ സംഭവത്തിലാണ് കേസെടുത്തതെന്നും ആന്‍റണി ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.