മന്ത്രിയുടെ ക്ലിക്കിൽ അയനും ആദ്യക്കും ചോറൂണ്
text_fieldsഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണിെൻറയും തുലാഭാരത്തിെൻറയും ഫോട്ടോയെടു ക്കുന്നത് പുനരാരംഭിച്ചപ്പോൾ ആദ്യ ക്ലിക്ക് സാക്ഷാൽ ദേവസ്വം മന്ത്രിയുടേത്. ശനിയാഴ് ച കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജിത്തിെൻറയും ഋതുവിെൻറയും മകൻ അയെൻറയും തലശ്ശേര ി പാറാല്‍ ജയേഷിെൻറയും ലിഷയുടേയും മകള്‍ ആദ്യയുടെയും ചോറൂണിെൻറ ഫോട്ടോയെടുത്തത് കടകംപള്ളി സുരേന്ദ്രനായിരുന്നു.
അഞ്ച് വർഷം മുമ്പാണ് ചോറൂൺ, തുലാഭാര ചടങ്ങുകളുടെ ഫോട്ടോയെടുക്കുന്നത് നിർത്തിയത്. നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്ന ഫോട്ടോ എടുക്കല്‍ ഹൈകോടതിയിൽ വരെ കേസ് എത്തിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്. ഫോട്ടോ എടുക്കല്‍ ആരംഭിക്കണമെന്ന ഭക്തരുടെ ആവശ്യത്തെ തുടർന്നാണ് ദേവസ്വം നേരിട്ട് സംവിധാനം ഒരുക്കിയത്. പ്രത്യേക അഭിമുഖം നടത്തി 11 പേരെ നിയമിച്ചിട്ടുണ്ട്. ഇവർക്ക് പ്രതിദിനം 1000 രൂപയാണ് പ്രതിഫലം. ഫോട്ടോയെടുക്കൽ പുനരാരംഭിച്ച ദിവസം 285 ചോറൂണ് നടന്നു.
ചോറൂൺ കഴിഞ്ഞയുടൻ ക്ഷേത്രത്തിനകത്തു നിന്നുതന്നെ ഫോട്ടോ സീഡിയിൽ ലഭിക്കും. അഞ്ച് ഫോട്ടോ ഉള്‍പ്പെട്ട സീഡിക്ക് 100 രൂപയാണ് നിരക്ക്. പത്ത് ഫോട്ടോക്ക് 200 രൂപയും. ഫോട്ടോ എടുക്കാനും കമ്പ്യൂട്ടര്‍ ജോലികൾക്കും 11 പേരെ നിയമിച്ചിട്ടുണ്ട്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഉഴമലക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് എന്നിവർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.