എച്ച് 3 എൻ 2 പടരുന്നു; സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കുന്നു
text_fieldsതിരുവനന്തപുരം: രാജ്യത്ത് പലടയിടങ്ങളിലും എച്ച് 3 എൻ 2 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തമാക്കാൻ തീരുമാനം. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ഇന്‍ഫ്ലുവന്‍സ പരിശോധനക്ക് അയക്കണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നൽകിയ നിർദേശം. ജാഗ്രത നിര്‍ദേശം സംബന്ധിച്ച മാര്‍ഗനിര്‍ദേശവും ഉടൻ പുറത്തിറക്കും.
ഇതോടൊപ്പം വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ മുന്‍കൂട്ടി നിപ പ്രതിരോധ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എച്ച് 3 എൻ 2 സംസ്ഥാനത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിവ്യാപനമുണ്ടായിട്ടില്ല. ഫെബ്രുവരി ആദ്യവാരം പാലക്കാട് ജില്ലയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. എച്ച് 1 എൻ1 സംശയിക്കുന്ന കേസുകൾ പരിശോധനക്കയക്കണമെന്ന് ആരോഗ്യവകുപ്പ് മുൻകൂട്ടി ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടുനിന്ന് ശേഖരിച്ച 23 സാമ്പിളുകളാണ് 14 എണ്ണം പോസിറ്റിവായതായി കണ്ടെത്തി.
ആരോഗ്യവകുപ്പിന്റെ ഇടപെടലുകളെ തുടർന്ന് ഇവിടെ രോഗബാധ നിയന്ത്രിക്കാനുമായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരുടെ സാമ്പിളുകളിൽ റാൻഡം സ്വഭാവത്തിൽ പബ്ലിക് ഹെൽത്ത് ലാബിലേക്കും ആലപ്പുഴ എൻ.ഐ.വിയിലേക്കും പരിശോധനക്കയക്കാൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.