കേരള സർക്കാറിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
text_fieldsതിരുവനന്തപുരം: കേരള സർക്കാറിന്‍റെ കീഴിലെ ഡയറക്ടറേറ്റ് ഒാഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റിലെ വെർച്യുവൽ ട്രേഡിങ് സെന്‍റർ വിഭാഗത്തിലാണ് ഹാക്കർ കടന്നുകയറി മാറ്റം വരുത്തിയത്. ഇതിൽ ഡീറ്റെയ്സ് ഒാഫ് എൻക്വയർ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം വിമാനത്താവള വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ളെന്ന് അധികൃതര്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ വെബ്സൈറ്റ് പാകിസ്താന്‍ ഹാക്കര്‍മാര്‍ തകര്‍ത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ വെബ്സെറ്റുകള്‍ പാകിസ്താന്‍ ഹാക്കര്‍മാര്‍ തകര്‍ത്തെന്ന വാര്‍ത്ത പരന്നത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ വെബ്സെറ്റ് പരിശോധിച്ചപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടില്ളെന്ന് കണ്ടത്തെി. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളുടേതാണെന്ന ധാരണയില്‍ www.trivandrumairport.com, www.cochiairport.com എന്നീ വെബ്സൈറ്റുകള്‍ കശ്മീരി ചീറ്റ എന്നുപേരുള്ള പാകിസ്താന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതായി കണ്ടത്തെിയത്. എന്നാല്‍, ഈ വെബ്സൈറ്റുകള്‍ക്ക് വിമാനത്താവളവുമായി ബന്ധമില്ളെന്നും ഇത് സ്വകാര്യ ഡൊമൈനുകളാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.