അഫീലിനെ വീണ്ടും ഡയാലിസിസിന് വിധേയമാക്കി; ആരോഗ്യനില മോശമാകുന്നതായി ഡോക്ടർമാർ
text_fieldsഗാന്ധിനഗർ (കോട്ടയം): സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസണിെൻറ (17), ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
സാധാരണ നിലയിലായിരുന്ന രക്തസമ്മർദം ഇടക്കിടെ താഴ്ന്ന നിലയിലാകുന്നത് ഡോക്ടർമാെരയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ മരുന്നുകളുടെ സഹായം കൂടതെ തന്നെ സാധാരണ നിലയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിൽ അല്ലാതായി. തുടർന്ന് ഡയാലിസിസിന് വിധേയമാക്കിയിരുന്നു. ഡയാലിസിസ് ചെയ്തെങ്കിലും പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. 12 മണിക്കൂർ നീണ്ട ഡയാലിസിസിന് വിധേയമാക്കി. ശരീരത്തിന് ക്ഷതവും തലയോട്ടി പൊട്ടൽ മൂലമുണ്ടാകുന്ന അണുബാധയുമാണ് വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതെന്ന് നെഫ്രോളജി ഡോക്ടർമാർ അറിയിച്ചു.
അന്വേഷണ കമീഷന്‍ തെളിവെടുപ്പ് നടത്തി
പാലാ: പാലായില്‍ നടന്ന അത്ലറ്റിക് മീറ്റിനിടെ എറിഞ്ഞ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാർഥി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായ സംഭവത്തില്‍ അന്വേഷണ കമീഷന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തി തെളിവെടുപ്പ് നടത്തി. സര്‍ക്കാര്‍ നിയോഗിച്ച സമിതി വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സ്റ്റേഡിയത്തിലെത്തിയത്. കേരള സര്‍വകലാശാല കായിക വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. വേണു, സായ് മുന്‍ പരിശീലകന്‍ എം.ബി. സത്യാനന്ദൻ, ബാഡ്മിൻറൺ താരവും അർജുന അവാര്‍ഡ് ജേതാവുമായ വി. ഡിജു എന്നിവരായിരുന്നു സമിതി അംഗങ്ങൾ. കായികമേള സംഘാടക അംഗങ്ങളില്‍നിന്ന് കമീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു.
ത്രോ ഇനങ്ങളായ ജാവലിൻ, ഹാമര്‍ മത്സരങ്ങള്‍ ഒരേസമയം നടത്തിയതിെൻറ സാഹചര്യം അന്വേഷിക്കുമെന്ന് ഡോ. കെ.കെ. വേണു മാധ്യമങ്ങളോട് പറഞ്ഞു. മത്സരങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ച് 10.30ന് ജാവലിനും 11.30ന് ഹാമറുമാണ് നടക്കേണ്ടത്. ഇവയുടെ ചുമതലക്കാരായ കായികാധ്യാപകര്‍ വെള്ളിയാഴ്ച കമീഷന് മുന്നിലെത്തിയില്ല. കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളായ വി.സി. അലക്‌സ്, തങ്കച്ചന്‍ മാത്യു, ബോബന്‍ ഫ്രാന്‍സിസ് എന്നിവരാണ് സംഘാടകരെ പ്രതിനിധാനം ചെയ്ത് എത്തിയത്. കായികമേളയുടെ മുഖ്യ ചുമതലക്കാരനായിരുന്ന ജിമ്മി ജോസഫും എത്തിയില്ല. കലക്ടര്‍ നിയോഗിച്ച അന്വേഷണ സംഘത്തിനു മുന്നിലും ഇവരെത്തിയിരുന്നില്ല. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും കായികമേളകളില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കാൻ വേണ്ട നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപായകരമായ ചില ഇനങ്ങള്‍ കായികമത്സരങ്ങളില്‍നിന്ന് നീക്കംചെയ്യേണ്ടത് സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് എം.ബി. സത്യാനന്‍ പറഞ്ഞു.
63ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ നടക്കുന്നതിനിടെ ഈ മാസം നാലിനാണ് ഫീല്‍ഡ് വളൻറിയറായി സംഘാടകര്‍ നിയോഗിച്ചിരുന്ന വിദ്യാർഥി അഫീല്‍ ജോണ്സെൻറ തലയില്‍ ഹാമര്‍ പതിച്ച് അപകടമുണ്ടായത്. പാലാ സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയും ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് ജോണ്സണ്െൻറ മകനുമാണ് 16കാരനായ അഫീല്‍. കോട്ടയം മെഡിക്കല്‍ കോളജ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് അഫീൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.