പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരാകാൻ യോഗ്യതാ പരീക്ഷകൾ ജയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചട്ടപ്രകാരം യോഗ്യതാ പരീക്ഷകൾ ജയിച്ചവരെ മാത്രമേ സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരായി പരിഗണിക്കാവൂവെന്ന് വീണ്ടും ഹൈകോടതി. പ്രായപരിധി പരിഗണിക്കാതെതന്നെ യോഗ്യതാ പരീക്ഷ ജയിച്ചവരെമാത്രമേ പ്രധാനാധ്യാപകരായി നിയമിക്കാവൂവെന്ന് ഈ വർഷം ജനുവരിയിലും ഉത്തരവിട്ടിരുന്നു. സമാന വിഷയത്തിൽ ഇതേ നിർദേശം നൽകി കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. എം. െഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനത്തിന് അധ്യാപക പരിചയത്തിനുപുറമെ അക്കൗണ്ട് ടെസ്റ്റും കെ.ഇ.ആർ പ്രകാരമുള്ള പരീക്ഷകളുമുള്ള യോഗ്യതാ പരീക്ഷകൾ ജയിക്കണമെന്നാണ് വിദ്യാഭ്യാസാവകാശ ചട്ടത്തിൽ പറയുന്നത്. 50 വയസ്സ് പിന്നിട്ട അധ്യാപകരെ ഹെഡ്മാസ്റ്ററാക്കാൻ ഇത് പാലിക്കണോയെന്ന നിയമപ്രശ്നമാണ് ജനുവരി 27ലെ വിധിയിൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രായപരിധി പരിഗണിക്കേണ്ടെന്നും ചട്ടത്തിൽ പറയുന്ന യോഗ്യതാ പരീക്ഷ ജയിച്ചവരെമാത്രം നിയമനത്തിന് പരിഗണിച്ചാൽ മതിയെന്നുമായിരുന്നു അന്നത്തെ ഉത്തരവ്. ഇത് നിലവിലുണ്ടായിട്ടും 50 വയസ്സ് പിന്നിട്ടവരെ യോഗ്യത നോക്കാതെ ഹെഡ്മാസ്റ്ററായി നിയമിക്കുന്നത് ചൂണ്ടിക്കാട്ടി നൽകിയ ഒരു ഹരജിയിലാണ് കെ.എ.ടിയുടെ ഉത്തരവുണ്ടായത്. ഹൈകോടതി ഉത്തരവ് പാലിച്ചുവേണം നിയമനങ്ങളെന്നായിരുന്നു കെ.എ.ടി ഉത്തരവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.