ആരോഗ്യപ്രശ്നം; സ്മാർട്ട് റോഡ് ഉദ്ഘാടനമടക്കമുള്ള പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തുണ്ടായിരുന്നിട്ടും ജലദോഷമടക്കം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിവിധ ജില്ലകളിലെ 62 പുതിയ റോഡുകളുടെയും തലസ്ഥാനത്തെ സ്മാർട്ട് റോഡുകളുടേയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് ഒഴിവാക്കി മുഖ്യമന്ത്രി.
4.30ന് മാനവീയം വീഥിയിൽ നിശ്ചയിച്ചിരുന്ന പരിപാടി വലിയ ആഘോഷമായാണ് സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് എത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ മന്ത്രി ശിവൻകുട്ടി റോഡുകളുടെ ഉദ്ഘാടനം നടത്തുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അറിയിക്കുകയായിരുന്നു.
വൈകീട്ട് അഞ്ചിന് സര്‍വോദയ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരുന്ന സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കും മുഖ്യമന്ത്രി എത്തിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.