Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ തുടരുന്നു, വെള്ളക്കെട്ട്; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/rain-alert
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായതിനെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴക്കു പുറമേ, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരും.

റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിതുര, പൊൻമുടി മേഖലയിൽ ചൊവ്വാഴ്ച കനത്ത മഴ പെയ്തു. വിതുരയിൽ പല വീടുകളിലും വെള്ളം കയറി. പൊടിയകാല ഊര് ഒറ്റപ്പെട്ടു.

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുകയും രണ്ട് ചെറിയ പാലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മക്കിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിലും സർവിസ് റോഡിലും വെള്ളക്കെട്ടുണ്ടായത് വാഹന ഗതാഗതത്തിന് തടസ്സമായി.

ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ ചൊവ്വാഴ്ച രാത്രി എട്ട് മുതൽ 20 സെന്റിമീറ്റർ വീതം ഉയർത്തി. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ തുറക്കുന്നതോടെ 80 ക്യുമെക്‌സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.

ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. ഇവ സുരക്ഷിതമായി നീക്കംചെയ്യാനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story