സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം
text_fieldsകോഴിക്കോട്: കനത്ത മഴയേയും കാറ്റിനേയും തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മരം കടപുഴകി വീണ്ട് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഗ്രാൻസ്ഫോർമറുകളും ചിലയിടങ്ങളിൽ തകർന്നിട്ടുണ്ട്. ഇത് മൂലം സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്.
എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ജീവനക്കാരും കരാർ തൊഴിലാളികളും പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കോഴിക്കോട് പുതിയങ്ങാടിയിൽ ഒാടുന്ന കാറിനു മുകളിലേക്ക് മരം വീണു. ഇതേ തുടർന്ന് ഏറെ സമയം ഇൗ ഭാഗത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടു. കിഴക്കൻ മേഖലയിലയിലും കനത്ത മഴ പ്രശ്നം സൃഷ്ടിച്ചു. കുട്ടനാട്ടിൽ പമ്പയാർ കരകവിഞ്ഞതോടെ ജങ്കാർ സർവ്വീസുകൾ നിർത്തിവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.