വൈദികന്റെ ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള അവകാശം രൂപതക്കില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: വൈദികന്റെ ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള അവകാശം രൂപതക്കില്ലെന്ന് ഹൈകോടതി. വൈദികന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം.എ.സി.ടി കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ ഉത്തരവ്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നൽകിയ അപ്പീലാണ് കോടതി അനുവദിച്ചത്.
2013 ഏപ്രിൽ 16ന് ഇടുക്കി കട്ടപ്പനക്ക് സമീപം ബൈക്കിൽ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. തുടർന്ന് നഷ്ടപരിഹാരത്തിന് പ്രൊവിൻഷ്യാൽ ഫാ. മാത്യു പൈകട എം.എ.സി.ടിയെ സമീപിച്ചു. നഷ്ടപരിഹാരം വിധിച്ച സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനി ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇൻഷുറൻസ് തുക അനുവദിക്കുന്നത് അടുത്ത ബന്ധുക്കൾക്കാണെന്നും കേസിൽ ഇടപെടാനുള്ള പ്രൊവിൻഷ്യലേറ്റിന് അവകാശമില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
സുപ്രീം കോടതി വിധികൾ പരിഗണിച്ച സിംഗിൾ ബെഞ്ച് ഈ വാദം ശരിവെച്ചു. സന്യസ്തർ മരണപ്പെട്ടാൽ ഇൻഷുറൻസ് തുക അവകാശപ്പെടുന്ന കാര്യത്തിൽ അടുത്ത ബന്ധുക്കൾക്കുള്ള അധികാരം സഭക്ക് ലഭ്യമാകില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പ് പുറപ്പെടുവിച്ച വിധിയും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.