അനധികൃത ബോർഡുകൾ: വടിയെടുത്ത് ഹൈകോടതി
text_fieldsകൊച്ചി: പൊതുസ്ഥലത്ത് അനധികൃത ബോർഡുകളും ബാനറുകളും െകാടിതോരണങ്ങളും മറ്റും സ്ഥാപിക്കുന്നവർക്കെതിരെ കേരള ഭൂ സംരക്ഷണ നിയമ പ്രകാരം ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി.
കേരള പൊലീസ് നിയമം, ഹൈവേ സംരക്ഷണ നിയമം, മുനിസിപ്പൽ നിയമം, പഞ്ചായത്ത് രാജ് നിയമം, ഇന്ത്യൻ പീനൽ കോഡ് എന്നിവയടക്കം ബാധകമാക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം. നിലവിലുള്ള അനധികൃത ബോർഡുകൾ 15 ദിവസത്തിനകം നീക്കണം. അല്ലാത്തപക്ഷം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം.
അനധികൃത ബോർഡുകൾക്കെതിരെ നടപടിയെടുക്കാൻ റോഡ് സുരക്ഷ അതോറിറ്റിയും സംസ്ഥാന പൊലീസ് മേധാവിയും ഉത്തരവുകൾ പുറപ്പെടുവിക്കണം. പൊതുസ്ഥലത്ത് ഇവ സ്ഥാപിക്കുന്നതിനെതിരെ സ്വമേധയ സ്വീകരിച്ച ഹരജിയടക്കമാണ് കോടതി പരിഗണിച്ചത്. അനധികൃതമായി ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ നടപടികളെടുക്കാനും ക്രിമിനൽ കേസെടുക്കാനും എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകി സർക്കുലർ പുറപ്പെടുവിക്കാൻ ജനുവരി 15ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, പൊലീസിന് അധികാരമില്ലാത്ത വിഷയമായതിനാൽ ഇങ്ങനെ സർക്കുലർ ഇറക്കാൻ കഴിയില്ലെന്ന് സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
അതേസമയം, വിവിധ നിയമങ്ങൾ പ്രതിപാദിക്കുന്ന പുസ്തകങ്ങൾ അമിക്കസ്ക്യൂറി മുഖേന വിളിച്ചുവരുത്തിയ കോടതി, നടപടിക്ക് ഭൂസംരക്ഷണ നിയമത്തിലടക്കം പൊലീസിന് അധികാരം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഡി.ജി.പി സർക്കുലർ പുറപ്പെടുവിക്കണമെന്ന് വീണ്ടും നിർദേശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.