അട്ടപ്പാടിയിലെ പദ്ധതികളുടെ ഗുണം ആദിവാസികൾക്ക് ലഭിച്ചോെയന്ന് ഹൈേകാടതി
text_fieldsകൊച്ചി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഹൈകോടതിയുടെ ഉത്തരവ്. പദ്ധതികളുടെ ഫലം ലഭിച്ചോ എന്ന് പരിശോധിക്കാന്‍ ജില്ല നിയമസഹായ അതോറിറ്റിയോട് കോടതി നിർദേശിച്ചു.
മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിെൻറ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിയമസഹായ അതോറിറ്റി ചെയര്‍മാന്‍, സെക്രട്ടറി എന്നിവരടങ്ങിയ സമിതി പ്രദേശം സന്ദര്‍ശിച്ച് പരിശോധിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നൽകണം. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് ആള്ക്കൂട്ടത്തിെൻറ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്.
സര്‍ക്കാറിെൻറ സത്യവാങ്മൂലത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമാണുള്ളതെന്ന് വ്യാഴാഴ്ച കേസ് പരിഗണനക്ക് എടുത്തയുടന്‍ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. തുടർന്ന് പ്രശ്‌നപരിഹാരത്തിനുള്ള നിർദേശം കോടതി ആരാഞ്ഞു. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ േപ്രാജക്ട് ഓഫിസറെ നിയമിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന ശിപാര്‍ശയെ കുറിച്ച് സര്‍ക്കാര്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന കാര്യം അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സംരക്ഷിത വനം പദ്ധതിയുടെ ഭാഗമായി 517 കുടുംബങ്ങള്‍ക്ക് 483 ഏക്കര്‍ ഭൂമി നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ, ഇത് യാഥാർഥ്യമാണെന്ന് ഉറപ്പില്ല. വിവിധ പദ്ധതികള്‍ പ്രകാരം 2006-07 കാലയളവില്‍ 3423 വീടുകള്‍ ആദിവാസികള്‍ക്ക് അനുവദിച്ചെങ്കിലും അതില്‍ 1220 വീടുകള്‍ മാത്രമേ പൂര്‍ത്തിയായുള്ളൂവെന്നാണ് അധികൃതർതന്നെ പറയുന്നത്. പദ്ധതി നടത്തിപ്പുകളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഇൗ കണക്കെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
ആദിവാസി മേഖലയിലെ പദ്ധതികളുടെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ആദിവാസിക്ഷേമ പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നായിരുന്നു സർക്കാറിെൻറ മറുപടി. ഈ പശ്ചാത്തലത്തില്‍ ഓഡിറ്റിങ് അനിവാര്യമാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഉദ്ദേശിച്ചവര്‍ക്ക് ലഭിച്ചോ എന്ന കാര്യം പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി തുടര്‍ന്നാണ് പദ്ധതികള്‍ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.