Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

text_fields
bookmark_border
സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
cancel

കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പുറത്താക്കിയതെന്ന് കോടതി നിരീക്ഷിച്ചു. പുറത്താക്കുന്നതിന് മുമ്പ് നോട്ടീസ് നൽകുകയോ ഹിയറിങ് നടത്തുകയോ ചെയ്തിട്ടില്ല. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയിൽ പറയുന്നു. ശബരിമലയ്ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്. നേരത്തെ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടി. 2026 ജൂലൈ 25നാണ് മിൽമ തിരുവനന്തപുരം മേഖലാ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High Court quashes the dissolution of Milma Thiruvananthapuram regional union
Next Story