ഹിന്ദു ഏകീകരണം സാധ്യമായി –ബി.ജെ.പി
text_fieldsപത്തനംതിട്ട: പ്രചാരണം ശക്തമായതോടെ പത്തനംതിട്ട മണ്ഡലത്തിൽ വലിയ തോതിലുള്ള ഹി ന്ദു ഏകീകരണം സാധ്യമായെന്നും അത് തങ്ങളുടെ വിജയം ഉറപ്പാക്കിയെന്നും ബി.ജെ.പി വിലയിരു ത്തുന്നു. 65 ശതമാനത്തിനുമുകളിൽ ഹിന്ദുക്കളുടെ വോട്ടുനേടാൻ എൻ.ഡി.എക്ക് കഴിഞ്ഞു. ഒപ ്പം ഇതര സമുദായങ്ങളിൽനിന്നും വോട്ട് കിട്ടി. സി.പി.എം പാർട്ടി കുടുംബങ്ങളിൽനിന്നുപോലും സുരേന്ദ്രന് വോട്ട് ലഭിച്ചു. മോദി ഭരണം ആവശ്യമാണെന്നതും ആചാരവും വിശ്വാസവും തകർക്കാൻ ശ്രമിക്കുന്നവർെക്കതിരായ വിധിയെഴുത്തും നടന്നു. അതിനായി ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്ന ആളെന്ന പരിഗണനയും സുരേന്ദ്രന് ലഭിെച്ചന്നും ബി.ജെ.പി വിലയിരുത്തുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടന്നത്.
അതിൽ എല്ലാ മതവിഭാഗത്തിലുമുള്ള വിശ്വാസികൾ എൻ.ഡി.എക്ക് അനുകൂലമായി വോട്ട് ചെയ്െതന്നാണ് പാർട്ടിവിലയിരുത്തുന്നതെന്ന് എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.ആർ. അജിത്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും 1000ത്തിനും 2000ത്തിനും ഇടയിൽ എൻ.ഡി.എ ഭൂരിപക്ഷം നേടും. അടൂർ, തിരുവല്ല മണ്ഡലങ്ങളിൽ ഭൂരിപക്ഷം അൽപം കുറയും. ആറന്മുള, കോന്നി മണ്ഡലങ്ങളിൽ കൂടുകയും ചെയ്യും. 27,000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസുകാരായ നിരവധിപേരും സുരേന്ദ്രന് വോട്ടു ചെയ്തിട്ടുണ്ട്. എൻ.എസ്.എസിെൻറ വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. എസ്.എൻ.ഡി.പിയിൽനിന്നും അതുപോലുള്ള ഒഴുക്കാണുണ്ടായത്.
ദലിത് വിഭാഗത്തിൽനിന്ന് പ്രതീക്ഷിച്ചപോലുള്ള വോട്ടു നേടാൻ കഴിഞ്ഞിട്ടില്ല. ചില മണ്ഡലങ്ങളിൽ യു.ഡി.എഫിലെ ആേൻറാ ആൻറണിയായിരുന്നു മുഖ്യ എതിരാളി. ചിലയിടങ്ങളിൽ എൽ.ഡി.എഫിലെ വീണാ ജോർജും. മൊത്തത്തിൽ കണക്കുകൂട്ടുേമ്പാൾ ഇവരിൽ ആര് മൂന്നാം സ്ഥാനത്തു പോകുമെന്ന് പ്രവചിക്കാൻ കഴിയിെല്ലന്നും അജിത്കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.