ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി : രണ്ടുപേർ പിടിയിൽ
text_fieldsകാട്ടൂർ (തൃശൂർ): കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കരാഞ്ചിറ ചെമ്പകപ്പള്ളി നിഖിൽ (35), ഒളരി പുല്ലഴി ഞങ്ങേലി വീട്ടിൽ ശരത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാനേതാവ് ദർശൻ അടക്കം രണ്ടുപേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാട്ടൂർക്കടവ് സ്വദേശി നന്ദനത്ത് വീട്ടിൽ ഹരീഷിെൻറ ഭാര്യ ലക്ഷ്മിയെ (43) വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ വീട്ടിലെത്തിയ അക്രമികൾ ലക്ഷ്മിക്കുനേരെ പടക്കമെറിഞ്ഞു. ഭയന്നോടിയ ഇവരെ പിന്നിൽനിന്ന് വെട്ടി വീഴ്ത്തുകയായിരുന്നു.
നേരത്തെ പ്രദേശത്തെ കോളനിയിൽ ഹരീഷും ദർശെൻറ സംഘവും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഇതിന് പ്രതികാരം തീർക്കാനാണ് ഗുണ്ടാസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നേതൃത്വത്തിലാണ് കേസന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.