Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജില്ല കോടതിയിൽ വൻ തൊണ്ടിമുതൽ മോഷണം: ന​ഷ്ട​പ്പെ​ട്ട​ത് 124 തൊ​ണ്ടി മു​ത​ലു​ക​ൾ

text_fields
bookmark_border
എറണാകുളം ജില്ല കോടതിയിൽ വൻ തൊണ്ടിമുതൽ മോഷണം: ന​ഷ്ട​പ്പെ​ട്ട​ത് 124 തൊ​ണ്ടി മു​ത​ലു​ക​ൾ
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൊ​ണ്ടി​മു​ത​ലാ​യ എം.​ഡി.​എം.​എ എ​സ്.​ഐ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, ജി​ല്ല കോ​ട​തി​യി​ലും തൊ​ണ്ടി​മു​ത​ൽ മോ​ഷ​ണം. ര​ണ്ടു ല​ക്ഷ​ത്തി​ൽ താ​ഴെ വി​ല വ​രു​ന്ന റാ​ഡോ വാ​ച്ച് ഉ​ൾ​പ്പെ​ടെ 124 തൊ​ണ്ടി​മു​ത​ലു​ക​ളാ​ണ് കോ​ട​തി​യി​ലെ തൊ​ണ്ടി​മു​റി​യി​ൽ​നി​ന്ന് ന​ഷ്ട​മാ​യ​ത്. കോ​ട​തി ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ന​ൽ​കി​യ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളി​ലെ തൊ​ണ്ടി​മു​ത​ലു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

2016 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2026 സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. കോ​ട​തി​യി​ലെ തൊ​ണ്ടി​മു​ത​ലു​ക​ൾ നേ​ര​ത്തെ മ​റ്റൊ​രു മു​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​തി​യ സൂ​ക്ഷി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​താ​ണോ എ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യി മോ​ഷ്ടി​ച്ച​താ​ണോ​യെ​ന്നും അ​ന്വേ​ഷി​ക്കും. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ​സ്.​എ​ച്ച്.​ഒ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

2016ൽ ​കൊ​ച്ചി​യി​ലെ ബി​സി​ന​സു​കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്വ​ട്ടേ​ഷ​ൻ സം​ഘം ആ​ഡം​ബ​ര കാ​റു​ൾ​പ്പെ​ടെ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​ണ് ന​ഷ്ട​പ്പെ​ട്ട വാ​ച്ച്. ഇ​ത് വി​ട്ടു​കി​ട്ടാ​ൻ ബി​സി​ന​സു​കാ​രി അ​പേ​ക്ഷ ന​ൽ​കു​ക​യും കോ​ട​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വി​ട്ടു​ന​ൽ​കാ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ച്ച് കാ​ണാ​താ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ൾ വാ​ച്ചി​ന് പു​റ​മെ കൂ​ടു​ത​ൽ തൊ​ണ്ടി​മു​ത​ലു​ക​ൾ മോ​ഷ​ണം പോ​യ​താ​യി വ്യ​ക്ത​മാ​യി. ന​ഷ്ട​പ്പെ​ട്ട​വ ഏ​തൊ​ക്കെ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Huge amount of evidence stolen from Ernakulam District Court
Next Story