ശബരിമലയിൽ വൻ തിരക്ക്; വരുമാനവും കുതിക്കുന്നു
text_fieldsശബരിമല: ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. നടവരുമാനത്തിലും വൻ കുതിപ്പ്. ദർശനം കാത്തുനിന്ന തീർഥാടകരുടെ നിര മരക്കൂട്ടം പിന്നിട്ടു. മൂന്ന് മണിക്കൂറിലേറെ കാത്തുനിന്നശേഷം മാത്രമാണ് ദർശനം സാധ്യമാകുന്നത്. മണ്ഡലപൂജക്കായി നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ശനിയാഴ്ച പുലർച്ച മുതൽ അനുഭവപ്പെടുന്നത്.
39.68 കോടിയാണ് വ്യാഴാഴ്ചവരെയുള്ള ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 21.12 കോടി മാത്രമായിരുന്നു. അരവണ വിൽപനയിലൂടെ 15. 47 കോടിയും അപ്പം വിതരണത്തിലൂടെ രണ്ടര കോടിയും ഇതുവരെ ലഭിച്ചിട്ടുണ്ട്.
നടതുറന്ന് വെള്ളിയാഴ്ച വൈകീട്ടുവരെ ലഭിച്ച കണക്കുപ്രകാരം എട്ടര ലക്ഷത്തോളം തീർഥാടകരാണ് ദർശനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.