മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി.ബി. അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചക്ക് ഒന്ന് മുതൽ നാലു മണി വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ.
ദലിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന 'റൈറ്റ്സ്' എന്ന എൻ.ജി.ഒയുടെ സ്ഥാപകനാണ്. 'അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ്' എന്ന എൻ.ജി.ഒയുടെ ഗ്ലോബൽ കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു.
നർമദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ, നിരവധി യു.എൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്ത കോപ്പ് 26, കോപ്പ് 28 സമ്മേളനങ്ങളിലും പങ്കെടുത്തു.
2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.