Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്ടിൽ ഭർത്താവ്...

കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കൊലപാതക കാരണം കുടുംബവഴക്കെന്ന്

text_fields
bookmark_border
Ramankary Murder Case
cancel
camera_altകൊല്ലപ്പെട്ട വിദ്യ, ഭർത്താവ് വിനോദ്

ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്രചിറയിൽ വിദ്യ (മതിമോൾ -42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവിന്‍റെ സംശയം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. രാമങ്കരി ജംങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു ദമ്പതികൾ.

മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenkuttanadstabbed
News Summary - Husband stabbed wife to death in Kuttanad
Next Story