Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുകേഷിന്​ വരാമെങ്കിൽ...

മുകേഷിന്​ വരാമെങ്കിൽ രാഹുലിനും സഭയിൽ വരാം -സണ്ണി ​ജോസഫ്​

text_fields
bookmark_border
മുകേഷിന്​ വരാമെങ്കിൽ രാഹുലിനും സഭയിൽ വരാം -സണ്ണി ​ജോസഫ്​
cancel

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലി​ന്‍റെ നിയമസഭ സമ്മേളനത്തിലെ പങ്കാളിത്ത കാര്യത്തിൽ വ്യക്​തത വരുത്തി കോൺഗ്രസ്​. സമാന നിലയിൽ ആരോപണ വിധേയനായ സി.പി.എം അംഗം എം. മുകേഷിന്‍റെ നിയമസഭ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ്​ കോൺഗ്രസ്​ പ്രതിരോധം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്​ പിന്നാലെ യു.ഡി.എഫ്​ കൺവീനർ അടൂർ പ്രകാശും രാഹുലിന്‍റെ സഭാപ്രവേശത്തെ പിന്തുണക്കുന്ന നിലപാടാണ്​ സ്വീകരിച്ചത്​.

മുകേഷിന്​ സഭയിൽ വരാമെങ്കിൽ രാഹുലിനും വരാമെന്നായിരുന്നു സണ്ണി ​ജോസഫി​ന്‍റെ പ്രതികരണം. നിയമസഭയിൽ ഭരണപക്ഷം ഈ വിഷയമുയർത്തിയാൽ കാര്യകാരണ സഹിതം നേരിടേണ്ട രീതിയിൽ നേരിടും. എന്താണ്​ അദ്ദേഹത്തിനുള്ള അയോഗ്യത? എം.എൽ.എ എന്ന നിലയിൽ രാഹുലിന്​ നിയമസഭയിൽ പങ്കെടുക്കാൻ അവകാശമില്ലേ? രാഹുൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. ഇക്കാര്യം താനുമായി ആശയവിനിമയം നടത്തിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്​ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും സണ്ണി ജോസഫ്​ വ്യക്​തമാക്കി.

രാഹുൽ നിയമസഭയിൽ പോകണമെന്ന അഭിപ്രായക്കാരനാണ്​ താനെന്നായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം. രാഹുലി​​​ന്‍റെ കാര്യം മാത്രമാണ് ഇപ്പോൾ ചർച്ചയായി ഉയരുന്നത്​. അതേസമയം, സമാന നിലയിൽ ആരോപണ വിധേയരായ പലരും നിയമസഭയിൽ ഇരിക്കുന്നുണ്ട്​. ഒരു ചെറുപ്പക്കാരനെ മാത്രം നിയമസഭയിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. എല്ലാവർക്കും നീതി ഒരുപോലെയാണ്​. രാഹുലിന്റെ പേരിൽ കേസെടുത്തിട്ടുണ്ടോ? രാഹുലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല എന്ന്​ തന്നെ താൻ പറയും. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം ആരോപണങ്ങൾ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ നിന്ന്​ സസ്​​പെൻഡ്​ ചെയ്തതോടെ സ്വത​ന്ത്ര അംഗത്തിന്‍റെ പരിഗണന മാ​ത്രമാണ്​ രാഹുലിന് നിയമസഭയിൽ​ ലഭിക്കുക. അതേസമയം, കോൺഗ്രസ്​ എം.എൽ.എമാരുടെ ബ്ലോക്കിൽ നിന്ന്​ രാഹുലി​ന്‍റെ മാറ്റുമോ എന്നത്​ കണ്ടറിയണം. ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തണമെങ്കിൽ പാർലമെന്‍ററി പാർട്ടി രേഖാമൂലം സ്​പീക്കറോട്​ ആവശ്യപ്പെടണം. രാഹുലിനെ തങ്ങളുടെ ബ്ലോക്കിൽ നിന്ന്​ മാറ്റുന്നതിന്​ സ്പീക്കർക്ക്​ കോൺഗ്രസ്​ കത്ത് നൽകുമോ എന്നതാണ്​ ഇനി വ്യക്​തമാകേണ്ടത്​. പാർട്ടി പരിഗണനയാണ്​ മാനദണ്ഡമെന്നതിനാൽ ശ്രദ്ധ ക്ഷണിക്കലിനുള്ള അവസരം രാഹുലിന്​ കിട്ടില്ല. സബ്​മിഷനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും വളരെ കുറവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunny JosephCongressRahul MamkootathilLatest NewsMukesh
News Summary - If Mukesh can come, Rahul can also come to the House - Sunny Joseph
Next Story