ഇഫ്താർ: ഹരിതചട്ടം പാലിക്കണമെന്ന് വഖഫ് ബോർഡ്
text_fieldsകൊച്ചി: റമദാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് പള്ളികളിലും മറ്റും സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളിൽ ഹരിതചട്ടം പൂർണമായും പാലിക്കണമെന്ന് വഖഫ് ബോർഡ്. ശുചിത്വ മിഷനിൽനിന്നുള്ള കത്തുകളുടെ അടിസ്ഥാനത്തിലാണ് പള്ളി പരിപാലന കമ്മിറ്റികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
നോമ്പുതുറ, ഇഫ്താർ സംഗമങ്ങൾ, രാത്രി നമസ്കാരാനന്തരമുള്ള ഭക്ഷണ വിതരണം, അത്താഴ വിതരണം തുടങ്ങി എല്ലാ പരിപാടികളിലും നിരോധിത പാക്കിങ് ഉൽപന്നങ്ങൾ, പേപ്പർ കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവയുടെ ഉപയോഗം പൂർണമായി ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്ന് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.