േഗാരഖ്പൂര് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയില്‍ കണ്ടെത്തി
text_fieldsഹരിപ്പാട്: ഗോരഖ്പൂര്‍ ഐ.ഐ.ടിയിൽ ഹരിപ്പാട് സ്വദേശിയായ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി ചാവടിയിൽ നിധിയില്‍ നാസറിെൻറ മകന്‍ നിധിനാണ് ( 22) മരിച്ചത്. കോളജിലെ എയറോസ്പേസ് എൻജിനീയറിങ് അവസാന സെമസ്റ്റർ ബി.ടെക് വിദ്യാർഥിയായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന നിധിൻ വെള്ളിയാഴ്ച നടന്ന അവസാന സെമസ്റ്റർ പരീക്ഷക്ക് എത്തിയില്ല. സഹപാഠികൾ അന്വേഷിച്ചപ്പോൾ ഹോസ്റ്റൽ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ വിദ്യാർഥികൾ അധികൃതരെ വിവരം അറിയിക്കുകയും ജനൽചില്ലുകൾ പൊട്ടിച്ച് നോക്കിയപ്പോൾ നിധിനെ ഫാനിൽ തൂങ്ങിയനിലയിൽ കാണുകയുമായിരുന്നെന്നാണ് വിവരം.
കോളജ് അധികൃതര്‍ അറിയിച്ചതിനെ ത്തുടര്‍ന്ന് പൊലീസ് എത്തി മുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പിതാവും മറ്റ് ബന്ധുക്കളും കൊൽക്കത്തക്ക് പുറപ്പെട്ടിട്ടുണ്ട്. നിധിൻ പത്താം ക്ലാസ് വരെ കായംകുളം എൻ.ടി.പി.സി സെൻട്രൽ സ്കൂളിലാണ് പഠിച്ചത്. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ നിധിൻ ഒരു മാസം കഴിഞ്ഞാണ് മടങ്ങിയത്. ഇൗ വർഷം ഇത് രണ്ടാം തവണയാണ് കോളജില്‍ വിദ്യാർഥി ആത്മഹത്യചെയ്യുന്നത്. രണ്ടുമാസം മുമ്പ് ഇതേ കോളജിലെ രണ്ടാം വര്‍ഷ വിദ്യാർഥിയെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്.ബി.ഐ ഓച്ചിറ ശാഖയിൽ മാനേജരാണ് നാസർ. മാതാവ് നദിയ(കായംകുളം റെയിൽവേ സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഓഫിസ് ജീവനക്കാരി ). സഹോദരി നീതു തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.