സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം -ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവ്. ഹൈകോടതിവിധി അടിയന്തരമായി നടപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചു. ആവശ്യമായ സൗകര്യം, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷ സംവിധാനം എന്നിവ ഉറപ്പാക്കി പ്രത്യേക ജില്ല/സംസ്ഥാനതല മത്സരം അല്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് ട്രയൽ നടത്താനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണം.
ദേശീയതല മത്സരത്തിന്റെ തീയതി, യോഗ്യത മാനദണ്ഡം, എൻട്രി സമർപ്പിക്കേണ്ട തീയതി എന്നിവ കണക്കിലെടുത്ത് കുട്ടികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. 2026–27 അധ്യയന വർഷത്തെ ദേശീയ സ്കൂൾ കായികമേളയുടെ മത്സരക്രമത്തിൽ റഗ്ബി ഉൾപ്പെടുത്തണം. കമീഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, പി. ഷാജേഷ് ഭാസ്കർ എനിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സ്പോർട്സ് ഓർഗനൈസർ, കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ജോയന്റ് ഡയറക്ടർ എന്നിവരാണ് എതിർകക്ഷികൾ. തിരുവനന്തപുരം പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസ് വിദ്യാർഥി അമേയ സന്ദീപാണ് ഹരജിക്കാരി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

