കരുണ മെഡിക്കൽ കോളേജിൽ നിന്ന് 70 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു
text_fieldsകൊച്ചി: പാലക്കാട് കരുണ മെഡിക്കല്‍ കോളജ് ട്രസ്റ്റ് ഓഫീസില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 70 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടി. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച ഉച്ച വരെ നടത്തിയ തെരച്ചിലിലാണ് കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് അധികൃതര്‍ പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത 70 ലക്ഷത്തില്‍ 50 ലക്ഷം റദ്ദാക്കിയ 500 ന്‍െറയും 1000 ത്തിന്‍െറയും നോട്ടുകളാണ്. അവശേഷിക്കുന്ന 20 ലക്ഷം രൂപ 2,000 ത്തിന്‍െറതാണെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പിടിച്ചെടുത്ത പണം സംബന്ധിച്ച് ഇതുവരെ ട്രസ്റ്റ് അധികൃതര്‍ ഒരുവിധ വിശദീകരണവും നല്‍കിയിട്ടില്ളെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനധികൃതമായി പണം സൂക്ഷിച്ചതിന് ട്രസ്റ്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Kerala: IT Department seizes unaccounted cash worth Rs 70 lakh from the trust office of Karuna Medical College in Palakkad.
— ANI (@ANI_news) December 17, 2016

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.