
രാജ്യത്ത് ആത്മഹത്യയിൽ മുന്നിൽ കൊല്ലം
text_fieldsന്യൂഡൽഹി: ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട 2019ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കുള്ളത് കൊല്ലം നഗരത്തിൽ.
41.2 ശതമാനമാണ് കൊല്ലത്തെ ആത്മഹത്യ നിരക്ക്. സംസ്ഥാന അടിസ്ഥാനത്തിൽ കേരളം അഞ്ചാം സ്ഥാനത്താണുള്ളത്. കേരളത്തിലെ ആത്മഹത്യ നിരക്ക് 24.3 ശതമാനമാണ്. ദേശീയ ശരാശരി 10.2 ശതമാനവും.കേരളത്തിൽ 2019 ൽ 8,556 പേരാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് (13,493), പശ്ചിമ ബംഗാൾ(12,665), മധ്യപ്രദേശ് (12,457) കർണാടക (11,288) സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിൽ. ഇന്ത്യയിൽ 1,39,123 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിനം ശരാശരി 381 ആത്മഹത്യകളാണുണ്ടാവുന്നത്.
കേരളത്തിൽ കുടുംബ പ്രശ്നങ്ങൾ കാരണമാണ് 3,655ൽ കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. മാനസിക പ്രശ്നങ്ങൾ കാരണം 974 പേർ, മറ്റ് രോഗങ്ങൾ കൊണ്ട് 974 പേർ , 792 പേർ മദ്യാസക്തി കാരണം, 259 പേർ കടബാധ്യത കാരണം, 230 പേർ പ്രണയം, 81 പേർ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊല്ലത്ത് 150 പേർ കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്.
150 പേർ മാനസിക രോഗങ്ങൾ കാരണവും 26 പേർ പ്രണയം കാരണവും നഗരത്തിൽ ആത്മഹത്യ ചെയ്തുെവന്നും റിപ്പോർട്ട്് ചൂണ്ടിക്കാണിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.