മാലിന്യം വേർതിരിച്ച് സംഭരിക്കണമെന്ന നിർദേശം പാലിക്കുന്നില്ല
text_fieldsതിരുവനന്തപുരം: മാലിന്യം വേർതിരിച്ച് സംഭരിക്കണമെന്ന നിർദേശം തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്നില്ലെന്ന് നിയമസഭയിൽ അവതരിപ്പിച്ച സി.എ.ജി റിപ്പോർട്ട് കറ്റപ്പെടുത്തുന്നു.
വീടുകളിലേക്ക് കളർകോഡ് പ്രകാരമുള്ള മാലിന്യപ്പെട്ടി നൽകിയിട്ടില്ല. നൽകിയ ഇടങ്ങളിലാകട്ടെ ഇതു ശരിയായ വിധം ഉപയോഗിക്കുന്ന പരിശോധന നടന്നില്ല. ഈ ഇനത്തിൽ ചെലവായ പണം മുഴുവൻ പാഴായി.
ഉപയോഗം കഴിഞ്ഞ സാനിറ്ററി മാലിന്യം ശേഖരിക്കാൻ ഒരു തദ്ദേശ സ്ഥാപനത്തിലും സംവിധാനമില്ല. തുറന്ന വണ്ടികളിലും മറ്റും അശാസ്ത്രീയമായാണ് മാലിന്യ നീക്കം നടത്തുന്നത്. സ്വന്തം വാഹനം ഉണ്ടായിട്ടും വാടകക്ക് വണ്ടി വിളിച്ച് തദ്ദേശ സ്ഥാപനങ്ങൾ അധിക ചെലവ് ഉണ്ടാക്കുന്നതായി കണ്ടെത്തി.
ഖരമാലിന്യ സംസ്കരണത്തിന് മാത്രമായി വരുമാനത്തിൽ നിശ്ചിത ശതമാനം മാറ്റിവെക്കണമെന്ന് സി.എ.ജി ശിപാർശ ചെയ്യുന്നു. പ്ലാസ്റ്റിക് / ഇ-മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ നിർമാതാക്കൾ കൂടി ഏറ്റെടുക്കുന്ന വിധമുള്ള സംവിധാനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഉണ്ടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.