വ്യോമയാന കരാർ പുതുക്കൽ വൈകുന്നു: പുതിയ വിദേശ സർവിസുകൾക്ക് തിരിച്ചടി
text_fieldsമലപ്പുറം: ഇന്ത്യയും വിവിധ ഗൾഫ് രാജ്യങ്ങളും തമ്മിലെ വ്യോമയാന രംഗത്തെ ഉഭയകക്ഷി കര ാർ പുതുക്കാൻ ൈവകുന്നത് പുതിയ സർവിസുകൾക്ക് തിരിച്ചടിയാകുന്നു. യു.എ.ഇ, കുവൈത്ത്, ഒ മാൻ എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതിനാണ് തടസ്സം. വിദേശ കമ്പനികൾ നി രവധിതവണ സീറ്റ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ച സീറ്റുകളുടെ 80 ശതമാനം ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കാത്തതാണ് കരാർ പുതുക്കാത്തതിന് കാരണമായി പറയുന്നത്. ഇന്ത്യൻ കമ്പനികൾക്ക് ആവശ്യമായ വിമാനങ്ങളില്ലാത്തതിനാൽ പുതിയ സർവിസുകൾ ആരംഭിക്കാനും സാധിക്കുന്നില്ല.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി കരാർ മാത്രമാണ് പുതുക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശന വേളയിൽ ആഴ്ചയിൽ 20,000 സീറ്റുകളുണ്ടായിരുന്നത് 28,000 ആയി ഉയർത്തി. ഇതോടെ, സൗദി എയർലൈൻസ്, നാസ് എയർലൈൻസ് എന്നിവക്ക് സർവിസുകൾ വർധിപ്പിക്കാനായി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർപ്രകാരം ഇരുരാജ്യങ്ങളിലെയും കമ്പനികൾക്കായി 1,34,241 സീറ്റുകളാണ് ആഴ്ചയിൽ അനുവദിച്ചത്.
ദുബൈ 65,200, അബൂദബി 50,000, ഷാർജ 17,841, റാസൽഖൈമ 1,400 എന്നിങ്ങനെയാണ് അനുവദിച്ച സീറ്റ്. ഇതിൽ ദുബൈയിലേക്ക് മാസങ്ങൾക്ക് മുമ്പുതന്നെ ഇരുരാജ്യങ്ങളിലെയും വിമാന കമ്പനികൾ മുഴുവൻ സീറ്റുകളും ഉപയോഗിച്ചതിനാൽ പുതിയ സർവിസുകളൊന്നും ആരംഭിക്കാനാകാത്ത സാഹചര്യമാണ്. കുവൈത്തും ഇന്ത്യയും തമ്മിൽ ഏറ്റവും ഒടുവിൽ 2006ലാണ് കരാർ പുതുക്കിയത്. ആഴ്ചയിൽ 12,000 സീറ്റുകളാണ് ഈ സെക്ടറിൽ ലഭ്യമായിരിക്കുന്നത്. ഇത് 36,000 ആയി വർധിപ്പിക്കണമെന്നാണ് കുവൈത്ത് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സർക്കാർ സീറ്റുകൾ അനുവദിച്ചാൽ കരിപ്പൂരിലേക്ക് ഉൾപ്പെടെ ജസീറ എയർവേസ് സർവിസ് ആരംഭിക്കും. ഒമാനിലേക്ക് 27,300 സീറ്റുകളാണ് ആഴ്ചയിൽ അനുവദിച്ചിരിക്കുന്നത്. ഇത് 40,000 ആയി വർധിപ്പിക്കണം. സീറ്റ് കൂട്ടിയാൽ ബജറ്റ് എയർലൈനായ സലാം എയർലൈൻ അടക്കമുള്ളവക്ക് സർവിസുകൾ ആരംഭിക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.