നിക്ഷേപത്തട്ടിപ്പ്: ജി.ബി.ജി ചെയർമാൻ വാർത്തസമ്മേളനത്തിന് തൊട്ടുമുമ്പ് അറസ്റ്റിൽ
text_fieldsനിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജി.ബി.ജി എം.ഡിയും ചെയർമാനുമായ ഡി. വിനോദ് കുമാർ
കാസർകോട്: കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ബി.ജിയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ എം.ഡിയും ചെയർമാനുമായ ഡി. വിനോദ് കുമാർ (52) അറസ്റ്റിൽ. കേസിൽ ഒളിവിലായിരുന്ന വിനോദ് കുമാർ തന്റെ ഭാഗം വിശദീകരിക്കാൻ കാസർകോട് പ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പ് സമീപത്തെ സ്വകാര്യ ലോഡ്ജിൽവെച്ച് ബേഡകം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനുശേഷം ഐ.പി.സി 420, ചതി, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പെരിയ ഗംഗാധരനും അറസ്റ്റിലായിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി. നാല് ഡയറക്ടർമാർകൂടി പ്രതികളാണ്. ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയ വിനോദിന്റെ അറസ്റ്റ് ഹരജിക്കാരൻ സൂചിപ്പിച്ച കേസുകളിൽ തടഞ്ഞിരുന്നു. എന്നാൽ, അതിനു പുറമെയെത്തിയ 18 കേസുകളിലാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വാർത്തസമ്മേളനം വിളിക്കുന്ന കാര്യം അറിഞ്ഞാണ് ബേഡകം എസ്.ഐ എം. ഗംഗാധരനും സംഘവും എത്തിയത്.
ജി.ബി.ജി നിധിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ച് തുടങ്ങിയ 5700 അക്കൗണ്ടുകളാണുണ്ടായത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 12 കോടി പിടിച്ചെടുത്തിട്ടുണ്ട്. 10 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. 62 ലക്ഷത്തിന്റെ തട്ടിപ്പ് സംബന്ധിച്ച പരാതികളാണ് പൊലീസിൽ ലഭിച്ചത്. പരാതികൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്.ഐ പറഞ്ഞു. പരാതി അന്വേഷിച്ച് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ മാത്രമേ എത്ര രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെത്താനാകൂവെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.