വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നില്‍; നേര്‍സാക്ഷ്യങ്ങളുമായി വ്യവസായ പ്രമുഖര്‍
text_fieldsകൊച്ചി: രാജ്യത്തെ വ്യവസായ സൗഹൃദസംസ്ഥാനങ്ങളില്‍ ഒന്നിനുപോലും പിന്നിലല്ല കേരളമെ ന്ന സാക്ഷ്യപ്പെടുത്തലുമായി വ്യവസായരംഗത്ത് വെന്നിക്കൊടി പാറിച്ച സംരംഭകർ. സംസ്ഥാ ന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക നിക്ഷേപക സംഗമമായ അസെൻഡ് 2020െൻറ ആദ്യത്തെ പ്ലീനറി സെഷ നിലാണ് സംരംഭകർ തങ്ങളുടെ അനുഭവങ്ങളിലൂടെ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം നല്കു ന്ന ഊഷ്മളത പങ്കുെവച്ചത്.
വ്യവസായമേഖലയിലെ നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരു ത്താൻ സര്‍ക്കാര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്ന് ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. സംസ്ഥാനത്തുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വലുതായി പ്രചരിപ്പിക്കാതിരിക്കാൻ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസായമുണ്ടെങ്കിലേ നാടിനു വളര്‍ച്ചയുണ്ടാകൂ എന്ന അടിസ്ഥാന പാഠം തിരിച്ചറിയണമെന്ന് ആര്.പി ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവി പിള്ള പറഞ്ഞു. കേരളത്തില്‍ വ്യവസായ പ്രശ്നങ്ങള്‍ ഇല്ലെന്നതാണ് വസ്തുതയെന്ന് പീക്കേ സ്റ്റീല്‍ മാനേജിങ് ഡയറക്ടര്‍ കെ.ഇ. മൊയ്തു അഭിപ്രായപ്പെട്ടു. കേരളത്തില്‍ തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടാറില്ലെന്നാണ് തെൻറ അനുഭവം. തൊഴിലാളി യൂനിയനുകള്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വി.കെ.സി ഫുട്ട്വെയർ മാനേജിങ് ഡയറക്ടര്‍ വി. അബ്ദുൽ റസാഖ് പറഞ്ഞു.
കേരളീയരുടെ ആത്മാർഥത എടുത്തു പറയേണ്ടതാണെന്ന് ഇസാഫ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ. പോള്‍ തോമസ് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് കിറ്റെക്സ് ഗാര്‍മെൻറ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ് പറഞ്ഞു. കേരളത്തില്‍ ഏറ്റവും വിജയകരമായി നടന്നുവരുന്നതും നടപ്പാക്കാവുന്നത് ടൂറിസം വ്യവസായമാണെന്ന് സി.ജി.എച്ച് എര്‍ത്ത് ഹോട്ടല്‍സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജോസ് ഡൊമിനിക് പറഞ്ഞു.
പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന് മോഡറേറ്ററായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.