Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിങ്ങളുടെ പേര് വോട്ടർ...

നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ? വോട്ട് ചെയ്യാൻ പോകും മുമ്പ് എങ്ങനെ പരിശോധിക്കാം?

text_fields
bookmark_border
നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ? വോട്ട് ചെയ്യാൻ പോകും മുമ്പ് എങ്ങനെ പരിശോധിക്കാം?
cancel

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കാനും വിവരങ്ങൾ ഉറപ്പുവരുത്താനും ഇപ്പോൾ വളരെ എളുപ്പമാണ്. voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'Search in Electoral Roll' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

പേര്, അച്ഛന്റെ/ഭർത്താവിന്റെ പേര്, പ്രായം, ലിംഗഭേദം, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ നൽകി തിരയാം, നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ ആൽഫാന്യൂമെറിക് നമ്പർ (ഉദാ: KL/01/...) നൽകി സെർച്ച് ചെയ്യാം. അതുമല്ലെങ്കിൽ വോട്ടർ ഐ.ഡിയുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകി ഒ.ടി.പി (OTP) വഴി വിവരങ്ങൾ അറിയാം.

ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ 'Voter Helpline' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിലെ 'Search Your Name in Electoral Roll' എന്ന ഭാഗത്ത് പോയി മുകളിൽ പറഞ്ഞ രീതിയിൽ വിവരങ്ങൾ നൽകി പരിശോധിക്കാവുന്നതാണ്.

നിങ്ങളുടെ വോട്ടർ ഐഡി നമ്പർ (EPIC Number) ടൈപ്പ് ചെയ്ത് 1950 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കുക. ഉദാഹരണത്തിന്: ECI EPIC Number (ഉദാ: ECI KL01234567) എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ നിങ്ങളുടെ വോട്ടിങ് വിവരങ്ങൾ മറുപടിയായി ലഭിക്കും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചും വിവരങ്ങൾ ചോദിച്ചറിയാം. പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കിയ ശേഷം 'Download E-EPIC' എന്ന ഓപ്ഷൻ വഴി വോട്ടർ ഐ.ഡിയുടെ ഡിജിറ്റൽ കോപ്പി സൂക്ഷിക്കാവുന്നതാണ്.

വോട്ടർ പട്ടികയിൽ പേര് ഇല്ലെങ്കിൽ എന്തുചെയ്യണം?

നിങ്ങളുടെ പേര് പട്ടികയിൽ ഇല്ലെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ല. ഓൺലൈനായി തന്നെ പേര് ചേർക്കാൻ അപേക്ഷിക്കാം. പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ ഫോം 6 ഉപയോഗിക്കാം. പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നീ രേഖകൾ നിർബന്ധമായും കൈയ്യിൽ കരുതേണ്ടതാണ്. പട്ടികയിൽ പേരോ വിലാസമോ ഫോട്ടോയോ തെറ്റാണെങ്കിൽ അത് തിരുത്താൻ ഫോം 8 (Form 8) പൂരിപ്പിക്കണം. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇത് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helplinevoter IDvoter listAssembly elections
News Summary - Is your name in the voter list? How to check?
Next Story