ബജറ്റ് അവതരണമല്ല, നടന്നത് കവിസമ്മേളനം –ചെന്നിത്തല
text_fieldsകൊല്ലം: മാന്ദ്യകാലത്ത് സാധാരണക്കാരന് ആശ്വാസം പകരാത്ത ധനമന്ത്രി ടി.എം. തോമസ് ഐസക് അ വതരിപ്പിച്ച ബജറ്റ് കവിസമ്മേളനമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാന്ദ്യകാലത്ത് സാധാരണക്കാരെൻറ മുതുകിൽ 1103 കോടിയുടെ അമിത നികുതിഭാരമാണ് അടിച്ചേൽപിച്ചത്. കേരളത്തിൽ ഒരു ധനമന്ത്രിയും ഇത്രയും നികുതിഭാരം ഏർപ്പെടുത്തിയിട്ടില്ല. ഈ സർക്കാർ വന്ന് നാല് വർഷമാകുമ്പോൾ 4600 കോടിയുടെ നികുതി അടിച്ചേൽപിച്ചു. ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ് മേഖലക്ക് കേന്ദ്രം മാന്ദ്യപാക്കേജ് പ്രഖ്യാപിക്കുമ്പോൾ കേരളം നികുതി കൂട്ടി.
എയ്ഡഡ് സ്കൂളുകളിലെ തസ്തികനിർണയം സർക്കാർ ഏറ്റെടുക്കുന്നത് അഴിമതി നടത്താനാണ്. ഭൂപരിഷ്കരണ നിയമം കാറ്റിൽപറത്തി വെള്ളം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എ.കെ. ഹഫിസ് അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.