Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2019 11:28 PM IST Updated On
date_range 7 Nov 2019 11:28 PM ISTമൃതദേഹം സംസ്കരിക്കാൻ സൗകര്യം; സർക്കാർ ഇടപെടണമെന്ന് യാക്കോബായ സഭ
text_fieldsbookmark_border
തിരുവനന്തപുരം: വിശ്വാസത്തിനനുസരിച്ച് മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യം ഒരുക് കുന്നതിന് സർക്കാർ ഗൗരവമായി ഇടപെട്ട് നടപടിയെടുക്കണമെന്ന് യാക്കോബായ സഭ മെത ്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ദേ ശീയ മനുഷ്യാവകാശ കമീഷെൻറ നിർദേശം നടപ്പാക്കണം. ആവശ്യമെങ്കിൽ നിലവിലെ നിയമത്തിൽ മ ാറ്റം വരുത്തണം.
മൃതദേഹങ്ങൾ അടക്കം ചെയ്യാൻ ദേവാലയങ്ങൾ തുറന്നുതരുന്നതുവരെ സെ ക്രേട്ടറിയറ്റ് നടയിലെ സമരം തുടരുമെന്നും സമരപ്പന്തലിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചെങ്കിലും നേതാക്കൾ സ്ഥലത്തില്ലാത്തതിനാൽ ബുധനാഴ്ച നടന്നില്ല. ഉടൻ തന്നെ ചർച്ചക്ക് വിളിക്കുമെന്നാണ് പ്രതീക്ഷ. മൃതേദഹങ്ങൾ ഇപ്പോൾ ദിവസങ്ങളോളം അടക്കം െചയ്യാതെ െവച്ചിരിക്കുകയാണ്.
വിശ്വാസപ്രകാരം സംസ്കരിക്കൽ ഒാരോരുത്തരുടെയും അവകാശമാണ്. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സാഹചര്യം വന്നത്. അന്തസ്സോടെ ജീവിക്കാൻ വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അവകാശമുണ്ട്. അതാണ് ക്രിസ്ത്യൻ സഭ എന്ന് അവകാശപ്പെടുന്നവർ സഹോദരങ്ങൾക്ക് നിഷേധിക്കുന്നത്. മനുഷ്യത്വത്തോട് കാണിക്കുന്ന നീതികേടാണിത്. അധികൃതർ ആവശ്യപ്പെടുേമ്പാൾ സംസ്കാരത്തിന് തുറന്നുനൽകണമെന്ന വ്യവസ്ഥയോടെയാണ് ശ്മശാന അനുമതി നൽകുന്നത്. മനുഷ്യാവകാശ ലംഘനമുണ്ടെന്ന പൂർണ ബോധ്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമീഷെൻറ ഇടപെടലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രേട്ടറിയറ്റിന് മുന്നിലെ സത്യഗ്രഹത്തിന് യാക്കോബായ സഭയുടെ പിന്തുണ
കോലഞ്ചേരി: നീതിനിഷേധത്തിനെതിരെ സെക്രേട്ടറിയറ്റ് പടിക്കൽ മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത മോർ അലക്സാന്ദ്രിയോസ് തോമസ്, കൊല്ലം ഭദ്രാസനാധിപൻ മോർ തേവോദോസിയോസ് മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന് യാക്കോബായ സഭയുടെ ഔദ്യോഗിക പിന്തുണ.
ഇതിെൻറ ഭാഗമായി മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത വെള്ളിയാഴ്ച സമരപ്പന്തലിലെത്തും. എല്ലാ സഭ വർക്കിങ്, മാനേജിങ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ഉച്ചക്ക് രണ്ടിന് സമരപ്പന്തലിൽ എത്തണമെന്ന് വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story