ജെയ്ഡ് സർവിസ്: ആദ്യകപ്പൽ ‘മിയ’ വിഴിഞ്ഞത്ത്
text_fieldsതിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ ഏഷ്യ-യൂറോപ്പ് കപ്പൽ സർവിസ് നെറ്റ്വർക്കായ ജെയ്ഡ് സർവിസിലെ ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തി. ജെയ്ഡ് സർവിസിൽ ഉപയോഗിക്കുന്ന മദർഷിപ്പായ ‘എം.എസ്.സി മിയ’ ആണ് ഞായറാഴ്ച പുലർച്ചെ വിഴിഞ്ഞത്തെത്തിയത്.
വരും ആഴ്ചകളിൽ ഈ സർവിസ് ശൃംഖലയിലെ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തും. ചൈനയിലെ ക്വിങ്‌ദാവോ തുറമുഖത്തിൽനിന്ന് പുറപ്പെട്ട് ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാൻ, ഷാങ്ഹായ്, യാന്റിയൻ തുറമുഖങ്ങൾ, സിംഗപ്പൂർ തുറമുഖം എന്നിവ വഴിയാണ് വിഴിഞ്ഞത്തേക്കെത്തിയത്.
ഇവിടെനിന്ന് കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്രതിരിക്കും. അവിടെനിന്ന് സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖം, ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്ത് യാത്ര അവസാനിക്കും. 399.99 മീറ്റർ നീളവും 62 മീറ്റർ വീതിയുള്ള കപ്പലിന്റെ ഡ്രാഫ്റ്റ് 16 മീറ്ററാണ്.
23,756 ടി.ഇ.യു കണ്ടെയ്നർ വാഹകശേഷിയുള്ള ഈ കപ്പലിന് 1,97,500 ടൺ വഹിക്കാനുള്ള ശേഷിയുണ്ട്.
ജെയ്ഡ് സർവിസ് കപ്പൽ
‘മിയ’ വിഴിഞ്ഞത്ത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.