കന്യാസ്ത്രീക്ക് സ്ഥലവും മഠവും വാഗ്ദാനം ചെയ്ത വൈദികനെതിരെ കേസെടുത്തു
text_fieldsകൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ ഒത്തുതീർപ്പ് നീക്കം നടത്തിയ സി.എം.െഎ സന്യാസി സമൂഹത്തിലെ മുതിർന്ന വൈദികനും മുൻ പ്രോവിൻഷ്യാലുമായ ഫാദര്‍ ജയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തു. പാല ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റിന്‍റെ നിർദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. പാരിതോഷികം വാഗ്ദാനം ചെയ്യൽ, മരണഭയം ഉളവാക്കുന്ന തരത്തിലെ ഭീഷണി, ഫോൺവഴി ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതിനിടെ, എര്‍ത്തയിലിനെതിരെ സഭയും നടപടിയെടുത്തു. കുര്യനാട് ആശ്രമത്തിന്‍റെ ചുമതലയിൽ നിന്ന് ഫാ. ജയിംസ് എര്‍ത്തയിലിനെ സി.എം.ഐ സഭ നീക്കി. ആശ്രമത്തിന്‍റെ പ്രിയോർ, സ്കൂളുകളുടെ മാനേജർ എന്നീ പദവികളിൽ നിന്ന് നീക്കപ്പെട്ട വൈദികനോട് ഫോൺ ശബ്ദരേഖയെ കുറിച്ച് വിശദീകരണം ചോദിക്കാനും സഭ തീരുമാനിച്ചിട്ടുണ്ട്. സഭയുടെ കീഴിലുള്ള ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് വൈദികനെ നീക്കിയത്.
പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫാ. ജയിംസ് എര്‍ത്തയിലിന്റെ ഫോൺ ശബ്ദരേഖ അവരുടെ ബന്ധുക്കൾ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചു നൽകാമെന്നതടക്കം 11 മിനിറ്റ് നീളുന്ന സംഭാഷണമാണ് പുറത്തു വന്നത്. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമക്കാണ് വാഗ്ദാനങ്ങൾ നൽകിയത്. കേസ് ഒത്തുതീർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് മുതിർന്ന വൈദികെൻറ സംഭാഷണം പുറത്തുവിട്ടതെന്ന് അനുപമയുെട ബന്ധുക്കൾ പറഞ്ഞത്.
ഫോണിൽ ‘‘അവർ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അറിയാമേല്ലാ’’യെന്ന് പറയുന്ന വൈദികൻ, ‘‘വീട്ടിലേക്ക് തിരിച്ചുപോയാൽ സ്വീകരിക്കുമെന്നൊക്കെ അവർ പറയുന്നത് ശരിയായിരിക്കാം. എല്ലാവർക്കും അങ്ങനെയായിരിക്കില്ല. ഞാൻ നേരേത്ത ഒരു നിർദേശം പറഞ്ഞിരുന്നില്ലേ, കുറച്ച് സ്ഥലം വാങ്ങി പുതിയൊരു മഠം നിർമിച്ച് സുരക്ഷിതമായി അങ്ങോട്ട് മാറാം. നിങ്ങൾ ഉറച്ചുനിന്നാൽ ഇതിനു കഴിയില്ല. നന്നായി ചിന്തിച്ചുവേണം നീങ്ങാൻ.
നിങ്ങളുടെ സന്യാസിനി സഭയുെട ഭാഗമായി ആന്ധ്രയിലേക്കോ ഒഡിഷയിലേക്കോ പോയാൽ വീണ്ടും ഭീഷണിവരാൻ സാധ്യതയുണ്ട്. വേറെ എവിടെയെങ്കിലും പോയാൽ പ്രശ്നമില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കണമെന്നാണ് പറയുന്നത്. നിങ്ങൾ പോസ്റ്റിവായി ചിന്തിച്ചാൽ ഞാൻ എനിക്കാവുന്ന സഹായം ചെയ്യാം. ചില നല്ല മനുഷ്യർ സ്ഥലം അടക്കം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് ആരും പറഞ്ഞിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ചിലർ പറയുന്നത് കേട്ടു. ബിഷപ്പുമാരുടെ സഹായവും ലഭിക്കും. സുരക്ഷിതമായി കഴിയാം. നാളെ നടക്കുമെന്നല്ല, അതിേൻറതായ സമയമുണ്ടല്ലോ. സ്വതന്ത്രമായി വേറെ നല്ലൊരു നല്ലൊരു കെട്ടിടം സ്ഥാപിച്ച് മുന്നോട്ടു പോകാനാകും.
എതെങ്കിലും തരത്തിൽ പിൻമാറിയാൽ ഇതൊക്കെ നടക്കും. വെറുതെ വിടാനല്ല. ഒരു അരിശം വന്നപ്പോൾ കിണറ്റിൽചാടി, അവിടെ കിടന്ന് എഴുതവണ അരിശെപ്പട്ടിട്ടും തിരിച്ച് കയറാനാകില്ലെന്നല്ലേ പഴഞ്ചൊല്ല്’’ -എന്നും ഒാർമിപ്പിക്കുന്നുണ്ട്. എന്നാൽ, കേസ് പിൻവലിക്കില്ലെന്നും ശക്തമായിട്ട് നിൽക്കുകയാണെന്നുമായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം. ഒരാളുെട ജീവിതംെവച്ച് കളിക്കില്ലെന്നും ഇവർ പറയുന്നു.
അതേസമയം, വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും സി.എം.ഐ സഭയിലെ മുൻ പ്രോവിൻഷ്യാലും രാഷ്ട്ര ദീപികയുടെ മുൻ ചെയർമാനുമായ ഫാ. ജയിംസ് ഏർത്തയില്‍ അറിയിച്ചു.വാഗ്ദാനങ്ങളിൽ വീഴില്ലെന്നും കന്യാസ്ത്രീ മടങ്ങി വരേണ്ട ഗതികേടുണ്ടായാൽ സംരക്ഷിക്കുമെന്നും സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസും മാധ്യമങ്ങേളാട് പറഞ്ഞു. ശബ്ദരേഖ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.