കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചത് നാണം കെടുത്താനെന്ന് സഹോദരൻ
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചത് നാണം കെടുത്താനെന്ന് സഹോദരൻ. കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയുള്ള മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹത്തിെൻറ അന്വേഷണ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സഹോദരെൻറ പ്രതികരണം.
തെൻറ സഹോദരിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമങ്ങളാണ് മിഷണറീസ് ഒാഫ് ജീസസ് നടത്തുന്നത്. ബിഷപ്പിനെതിരായ പരാതി അന്വേഷിക്കാൻ വത്തിക്കാൻ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാർത്തയാണെന്ന് വിശ്വസിക്കുന്നു.
നടപടിയെടുക്കാൻ സാധാരണഗതിയിൽ 2-3 ദിവസം വേണം. മാർപാപ്പക്കു മുന്നിൽ വിഷയം എത്തിക്കുകയാണ് വേണ്ടതെങ്കിൽ അതവർക്ക് ഇന്ന് തന്നെ ചെയ്യാവുന്നതാണ്. അവരങ്ങനെ ചെയ്തിരുന്നുവെങ്കിൽ കേസുമായി ബന്ധപ്പെട്ടവരെ വത്തിക്കാൻ വിവരമറിയിക്കുമായിരുന്നു. ഇതുവരെ അത്തരത്തിലൊരു കത്ത് വത്തിക്കാനിൽ നിന്ന് കിട്ടിയിട്ടില്ല. ഇൗയൊരു സാഹചര്യത്തിൽ ഇത് തെറ്റായ വാർത്തയാണെന്നാണ് വിശ്വാസമെന്നും പുരോഹിതൻ കൂടിയായ കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു.
കന്യാസ്ത്രീയുെട ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിത കമീഷൻ കേസെടുത്തു
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുെട ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കമീഷൻ അധ്യക്ഷ എം.സി.ജോസഫൈെൻറ നിർദേശപ്രകാരമാണ് നടപടി. മിഷണറീസ് ഓഫ് ജീസസ് സന്ന്യാസി സഭയാണ് കഴിഞ്ഞദിവസം കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടത്. സംഭവത്തിൽ നേരത്തെ പൊലീസും കേസെടുത്തിരുന്നു.
സഭാ നടപടി പൊലീസ് റിപ്പോർട്ടിനു ശേഷം -സി.ബി.സി.െഎ
ന്യൂഡൽഹി: ജലന്ധർ ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ വിശദീകരണവുമായി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യ (സി.ബി.സി.െഎ) എന്തു കൊണ്ടാണ് സി.ബി.സി.െഎ മൗനം പാലിക്കുന്നതെന്ന് പലരും ചോദിക്കുന്നു. എന്നാൽ, മൗനം ആരുടെയും പക്ഷം ചേർന്നുള്ളതല്ല.
പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് ഉത്തരവാദപ്പെട്ട സഭ അധികാരികൾ ഉചിതമായ തീരുമാനം എടുക്കും. സത്യം പുറത്തുവരാനും സഭ നേരിടുന്ന ബുദ്ധിമുട്ടുകളെ മറികടക്കാനും എല്ലാ വിശ്വാസികളും പ്രാർഥിക്കണമെന്നും സി.ബി.സി.െഎ പുറത്തിറക്കിയ വിശദീകരണകുറിപ്പിൽ ആവശ്യപ്പെടുന്നു.
ഫ്രാേങ്കാ മുളയ്ക്കലിനെതിരെ നേരേത്ത നടപടി സ്വീകരിക്കണമായിരുന്നു -സി.എസ്.ഐ സഭ
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ നേരേത്ത നടപടി വേണമായിരുന്നുവെന്ന് സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. ബിഷപ്പിനെതിരായ നിയമ നടപടി വൈകരുതായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യണം. നിയമത്തിന് ആരും അതീതരല്ല. നിയമ നടപടികൾ വൈകിയത് കാര്യങ്ങൾ വഷളാക്കിയെന്നും ബിഷപ് മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.