ജലന്ധർ ബിഷപിെൻറ പീഡനം: ബിഷപ് മഠത്തിലെത്തിയ തീയതികളും സമയവും ശേഖരിച്ചു
text_fieldsകോട്ടയം: ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിെൻറ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ കുറവിലങ്ങാെട്ട മഠത്തിൽ എത്തി തന്നെ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ചതായി അന്വേഷണ സംഘം സൂചന നൽകി. ബിഷപ് മഠത്തിലെത്തിയതായി പരാതിയിൽ പറയുന്ന തീയതികളും സമയവും രജിസ്റ്ററിൽനിന്ന് ശേഖരിച്ചു. 2014 മേയ് മുതൽ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി.
ബിഷപ്പിനെ ചോദ്യം ചെയ്യാൻ കേരളത്തിലേക്ക് വിളിച്ചുവരുത്തുന്ന കാര്യവും അന്വേഷണ സംഘത്തിെൻറ പരിഗണനയിലാണ്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. ശാസ്ത്രീയ പരിേശാധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു കന്യാസ്ത്രീയിൽനിന്ന് വീണ്ടും മൊഴിയെടുത്തത്. ബിഷപ് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്ന കുറവിലങ്ങാട് നാടുകുന്നത്തെ മഠത്തിലെ ഗെസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന 20ാം നമ്പർ മുറിയിൽ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശാധന നടത്തി. കന്യാസ്ത്രീ പൊലീസിന് നൽകിയ ഗുരുതര മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താനായിരുന്നു പരിശോധനയും മൊഴിയെടുപ്പും.
മഠത്തിലെ മറ്റ് കന്യാസ്ത്രീകളിൽനിന്ന് െമാഴിയെടുത്തെങ്കിലും ആരോപണങ്ങൾ കേട്ടറിവ് മാത്രമാണെന്നായിരുന്നു വിശദീകരണം. എന്നാൽ,ജലന്ധറിൽ നിന്നുള്ള എതാനും കന്യാസ്ത്രീകൾ പരാതിക്കാരിയായ കന്യസ്ത്രീക്കെതിരെ മൊഴി നൽകി. ഗുരുതര ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. സ്വഭാവദൂഷ്യവും ആരോപിച്ചു. കന്യാസ്ത്രീക്കെതിരെ മുമ്പ് നടപടിയെടുത്തിരുന്നുവെന്നും മൊഴിയിലുണ്ട്.
മഠത്തിലെ രജിസ്റ്റർ പരിശോധിച്ചാണ് ബിഷപ് മഠത്തിൽ എത്തിയെന്ന കാര്യം സ്ഥിരീകരിച്ചത്. രജിസ്റ്ററിെൻറ കാലപ്പഴക്കം ഉൾെപ്പടെ പരിശോധിച്ചു. ബിഷപ് 13 തവണ എത്തിയിരുന്നതായും രജിസ്റ്ററിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഷപ് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയതായും അശ്ലീല സേന്ദശങ്ങൾ അയച്ചതായും കന്യാസ്ത്രീ മൊഴി നൽകി. കന്യാസ്ത്രീയുടെ ഫോണും പരിേശാധിക്കും. ഇനിയുള്ള ദിവസങ്ങളിലെ പരിശോധന പൂർത്തിയായാലുടൻ ബിഷപ്പിെൻറ പരാതിയിലും അന്വേഷണം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.