Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാറുൽഹുദയിലേക്ക്...

ദാറുൽഹുദയിലേക്ക് മാർച്ച്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിഫ്രി തങ്ങൾ

text_fields
bookmark_border
ദാറുൽഹുദയിലേക്ക് മാർച്ച്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിഫ്രി തങ്ങൾ
cancel

മലപ്പുറം: സമസ്തക്ക് കീഴിലുള്ള ഇസ്‍ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സ്റ്റിയിലേക്ക് സി.പി.എം നടത്തിയ മാർച്ചി​നെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ഥാപനത്തി​ലേക്ക് നടത്തിയ മാർച്ച് പാർട്ടിക്ക് ഒരിക്കലും ഗുണകരമായ കാര്യമല്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, സ്ഥാപനങ്ങളുടെ മാനേജ്മെന്റുമായി അക്കാര്യം സംസാരിക്കണം. അല്ലാതെ പ്രതിഷേധം നടത്തി സ്ഥാപനത്തെ താറടിക്കാൻ ആരും ശ്രമിക്കരുത് -അദ്ദേഹം പറഞ്ഞു.

കുടിവെള്ളം മലിനമാക്കുന്നുവെന്നും പാടം മണ്ണിട്ട് നികത്തുന്നുവെന്നും ആരോപിച്ചാണ്‌ സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്‌വി വൈസ് ചാൻസലറായ ദാറുൽ ഹുദയിലേക്ക് കഴിഞ്ഞ ദിവസം സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ഏ​രി​യ ക​മ്മി​റ്റി മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ, മാർച്ചിൽ പ്രസംഗിച്ച സി.പി.എം നേതാക്കൾ പരിസ്ഥിതി പ്രശ്ന​ങ്ങൾ പറയുന്നതിന് പകരം സ്ഥാപനത്തെയും ബഹാഉദ്ദീൻ നദ്‍വിയെയും അധിക്ഷേപിച്ചാണ് സംസാരിച്ചത്.

സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും ദാ​റു​ൽ​ഹു​ദ ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ബ​ഹാ​വു​ദ്ദീ​ൻ ന​ദ്‌ വി​ക്കെ​തി​രെ​ സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി. ​കാ​ർ​ത്തി​കേ​യൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ നടത്തിയ വി​വാ​ദ​പ്ര​സ്താ​വ​ന ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. നാ​ടി​ന്റെ ബ​ഹു​സ്വ​ര​ത​ക്ക് നി​ര​ക്കാ​ത്ത സി​ദ്ധാ​ന്ത​ങ്ങ​ളും ആ​ശ​യ​ങ്ങ​ളു​മാ​ണ് ദാ​റു​ൽ​ഹു​ദ​യി​ൽ​നി​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​ർ​ത്തി​കേ​യ​ൻ പ്ര​സം​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. ചി​ല താ​ലി​ബാ​നി​സ്റ്റു​ക​ൾ സോ​ഷ്യ​ലി​സ്റ്റ് ചേ​രി​യെ ത​ക​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി സാ​മ്രാ​ജ്യ​ത്വ ഏ​ജ​ന്റാ​യി ഇ​സ്‍ലാ​മി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യും ചി​ല സ​ല​ഫി ഗ്രൂ​പ്പു​ക​ളും മു​ന്നി​ൽ നി​ൽ​ക്കു​ന്നു​വെ​ന്നും കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.

ബ​ഹാ​വു​ദ്ദീ​ൻ ന​ദ്‍വി​ക്ക് സി.​പി.​എ​മ്മി​ന്റെ ചു​വ​ന്ന കൊ​ടി കാ​ണു​മ്പോ​ൾ കൃ​മി​ക​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം ലീ​ഗി​ന്റെ കോ​ളാ​മ്പി​യാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും മ​റ്റൊ​രു സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ സി. ​ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞ​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. പാ​രി​സ്ഥി​തി​ക​പ്ര​ശ്നം പ​റ​ഞ്ഞ് സി.​പി.​എം ന​ട​ത്തി​യ മാ​ർ​ച്ച് വ്യ​ക്തി​ക​ളെ ടാ​ർ​ഗ​റ്റ് ചെ​യ്തു​കൊ​ണ്ടു​ള്ള സ​മ​ര​മാ​യി​ത്തീ​ർ​ന്നെ​ന്നും ഇ​സ്‍ലാ​മോ​ഫോ​ബി​ക് വ​ള​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞ​താ​ണെ​ന്നു​മാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മാ​നി പാ​ട​ത്ത് മ​ണ്ണി​ട്ടു​നി​ക​ത്തി​യ വേ​റെ​യും സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കെ ദാ​റു​ൽ​ഹു​ദ​യി​ലേ​ക്കു മാ​ത്രം ന​ട​ത്തി​യ മാ​ർ​ച്ച് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ൽ.​ഡി.​എ​ഫി​ലെ മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും വിഷയത്തിൽ മു​റു​മു​റു​പ്പു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:darul hudaCPMMalayalam NewsJifri Muthukkoya Thangal
News Summary - jifri muthukkoya thangal against cpm darul huda march
Next Story