Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മായിൻ ഹാജിയെ തെരഞ്ഞെടുത്തതിൽ സമസ്തയ്ക്ക് പൂർണ്ണ സന്തോഷം; എ.പി വിഭാഗത്തിനും പ്രാതിനിധ്യം കൊടുക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
Samastha president Jifri Muthukoya Thangal and Waqf Board Chairman M.C. Mayin Haji interacting with the media in Malappuram
cancel

മലപ്പുറം: വഖഫ് ബോർഡ് ചെയർമാനായി എം.സി. മായിൻ ഹാജി തെരഞ്ഞെടുക്കപ്പെട്ടതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് പൂർണ്ണ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം.സി. മായിൻ ഹാജി, ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയോട് ആലോചിക്കാതെ തന്നെ സംഘടനയ്ക്ക് അനുയോജ്യരായവരെ കണ്ടെത്തി നൽകുന്നതാണ് സർക്കാറിന്റെ നയമെന്ന് പറഞ്ഞ ജിഫ്രി തങ്ങൾ, സമസ്ത മുശാവറയിൽ ഉള്ളവരെ തന്നെ ഇത്തരം സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും കൂട്ടിച്ചേർത്തു.

ഞങ്ങളോട് ബന്ധപ്പെടാത്ത പലരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുജാഹിദ്, ജമാഅത്ത് എല്ലാവരുമുണ്ട്. അതിന് ഞങ്ങൾ മറുപടി പറയേണ്ട ആവിശ്യമില്ല. ഇതൊക്കെ സമസ്തയെ അനുകൂലിച്ച് പോകുന്നവരല്ലല്ലോ. അവർക്ക് അതിന്‍റേതായ മാനദണ്ഡങ്ങളുണ്ടാകും.ബോറ, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങൾക്ക് പരിഗണന നൽകിയത് പോലെ എ.പി. വിഭാഗത്തിനും അർഹമായ സ്ഥാനം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണം നടത്തുമ്പോൾ ഒപ്പം നിൽക്കുന്നവരെ പരിഗണിക്കുന്നതോടൊപ്പം എതിരായവർക്കും നന്മ ചെയ്യണമെന്നതാണ് നബിചര്യയെന്നും, മറ്റുള്ളവരെ തഴയുന്നത് ശരിയല്ലെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡ് കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ട സംഭവത്തിൽ, അവധി തീരുന്നതിന് മുമ്പ് തീരുമാനമെടുക്കാൻ അധികാരമുണ്ടെങ്കിൽ സർക്കാറിന് അതാകാമെന്നും, അതെല്ലാം നിയമപരമായ കാര്യങ്ങളായതിനാൽ സമസ്ത അതിലൊന്നും ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയെ പരിഗണിച്ചില്ലെന്ന് പരാതി പറയുകയോ ആവശ്യമുന്നയിക്കുകയോ ചെയ്തിട്ടില്ലെന്നും, നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ചെയർമാനിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fully Satisfied with M.C. Mayin Haji's Selection as Waqf Board Chairman, Says Jifri Muthukoya Thangal
Next Story