സി.എ.എ: യോജിച്ച പ്രക്ഷോഭത്തിന് ഇനിയും അണിനിരക്കണം –പിണറായി
text_fieldsആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തിന ് നല്ല മനസ്സ് തോന്നുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേര ളത്തിൽ ആദ്യംനടന്ന യോജിച്ച പ്രക്ഷോഭങ്ങൾ രാജ്യം ശ്രദ്ധിച്ചതാണ്. ഒന്നിച്ചുനിന്നാലേ കരുത്തുള്ളൂ. യോജിച്ച പ്രക്ഷോഭമാണ് വേണ്ടതെന്ന് ലീഗ് നേതാക്കൾ അടക്കം നിയമസഭയിൽ പറഞ്ഞതാണ്. ചില നേതാക്കൾക്കാണ് അഭിപ്രായ വ്യത്യാസം. അവർക്ക് സൽബുദ്ധി ഉദിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങൾ തുടർന്നുെകാണ്ടുതന്നെ രാജ്യത്തിെൻറ നിലനിൽപ്പിനുവേണ്ടി ഐക്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിെൻറ അജണ്ട നടപ്പാക്കാൻ കേരളത്തെ കിട്ടില്ല. കേരളത്തിൽ സെൻസസ് നടക്കും. അതിനപ്പുറത്തേക്കുള്ള ഒന്നും നടക്കില്ല. സെൻസസിെൻറ എന്യൂമറേറ്റർമാരായി പോകുന്ന അധ്യാപകരുടെ ശ്രദ്ധയിൽ ഇതുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നുതന്നെയാണ് ആവർത്തിച്ച് പറയാനുള്ളത്. ആർ.എസ്.എസിെൻറ ചതിക്കുഴിയിൽ വീഴാൻ കേരളത്തെ കിട്ടില്ല. ഇതിനെതിരെ യോജിച്ച പ്രക്ഷോഭമാണ് കേരളീയ പൊതുസമൂഹം ആഗ്രഹിക്കുന്നതെന്നും അതിന് ഇനിയും സമയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇളംതലമുറയെ ചതിക്കുഴിയിൽ വീഴ്ത്താൻ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെതിരെ അധ്യാപകരുടെ കണ്ണുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻറ് കെ.ജെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബിനോയ് വിശ്വം എം.പി എന്നിവർ സംസാരിച്ചു.
കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ധനപാലൻ നന്ദിയും പറഞ്ഞു. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.