മാധ്യമപ്രവർത്തകൻ കെ.പി.ഒ. റഹ്മത്തുല്ലയുടെ മാതാവ് കെ.വി. നഫീസ നിര്യാതയായി
text_fieldsതിരൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി.ഒ. റഹ്മത്തുല്ലയുടെ മാതാവ് നിറമരുതൂർ പഞ്ചാരമൂല ജനതാ ബസാർ റോഡിലെ ആക്കിലപ്പറമ്പിൽ കോട്ടൂർ വലിയ പീടിയേക്കൽ നഫീസ (85) നിര്യാതയായി. ഭർത്താവ്: തിരൂർ താഴെപ്പാലത്തെ ബുഷ്‌റ ടിമ്പർ മിൽസ് ഉടമയായിരുന്ന പരേതനായ കെ.പി.ഒ. മൊയ്തീൻകുട്ടി ഹാജി.
പിതാവ്: മലപ്പുറം ഹാജിയാർ പള്ളി പരേതനായ മണ്ണിശ്ശേരി സെയ്താലിക്കുട്ടി മാതാവ്: പരപ്പനങ്ങാടിയിലെ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (പരേതനായ ഉപമുഖ്യമന്ത്രി അവുഖാദർകുട്ടി നഹയുടെ സഹോദരി).
മറ്റു മക്കൾ: സുബൈദ, അബ്ദുൽസലാം, ബുഷറ, സുമയ്യ, സാബിറ (ഷാർജ), ഫൗസിയ. മരുമക്കൾ: ഈസ കുന്നുംപുറം, ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം, ഇബ്രാഹിം കോലളമ്പ്, ഷക്കീബ്, പരേതനായ അഷറഫ് കാസർകോട്, കലാം കൈമലശ്ശേരി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഉണ്യാൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.