ഇന്നലെ ബിനീഷ് കോടിയേരിയെയാണ് തനിക്ക് ഇഷ്ടമായതെന്ന് ജോയ് മാത്യൂ
text_fieldsകോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനിടെ ബിനീഷ് കോടിയേരി സ്വീകരിച്ച നിലപാടുകളാണ് തനിക്ക് ഏറെ ഇഷ്ടമായതെന്ന് ചലചിത്രതാരം ജോയ് മാത്യൂ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലെഴുതിയ കുറിപ്പിലൂടെ തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ
ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ... അത് കാണാതെ പൊകരുത് ... ശരിയായ കോടിയേരി രക്തം... പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത്.
ബിനീഷ് കോടിയേരി വിഷയത്തിലെ പിണറായിയുടെ നിലപാട് ചർച്ചയാക്കി സാമൂഹിക മാധ്യമങ്ങൾ
തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഉൾപ്പെട്ട ഇ.ഡി കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെടുത്ത നിലപാട് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 2020-ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. അന്ന് പിണറായി പറഞ്ഞതിങ്ങനെ: ‘ഇത് ഒരന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്താണ് അവരുടെ കയ്യിലുള്ളതെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം നടന്നിട്ടുണ്ടെങ്കിൽ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ കുടുംബം സ്വീകരിക്കും’. ഇന്നലെ പിണറായി വിജയന്റെ വീടിനുമുൻപിൽ പ്രതിഷേധിക്കാനെത്തിയ ബിനീഷ് കോടിയേരി പറഞ്ഞതിങ്ങനെ: ‘പിണറായിയുടെ കുടുംബം പാർട്ടി കുടുംബമെന്ന നിലയിൽ എന്റെ കൂടി കുടുംബമാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ മറ്റുള്ളവരെല്ലാം എങ്ങനെ ചിന്തിച്ചുവെന്നു ഞാൻ നോക്കേണ്ട അവസരമല്ല ഇത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടിനൊപ്പമാണ്. സഖാവ് കോടിയേരി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എടുക്കുമായിരുന്ന നിലപാട് എന്താണോ അതാണു ഞാൻ എടുക്കുന്നത്’. ഈ സാഹചര്യത്തിൽ പിണറായിയുടെ പഴയ പ്രസ്താവന ചർച്ചകളിൽ നിറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

