പിണറായി സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു –ജെ.പി. നദ്ദ
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി തിരുവനന്തപുരത്തെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയെ വിമാനത്താവളത്തിൽ പുഷ്പദണ്ഡും കിരീടവും നൽകി സ്വീകരിച്ചപ്പോൾ. കെ. സുരേന്ദ്രൻ, എ.പി. അബ്ദുല്ലക്കുട്ടി, സി.കെ പത്മനാഭൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: സി.എ.ജിക്കെതിരെ പ്രമേയം പാസാക്കുന്നതുൾപ്പെടെ നടപടികളിലൂടെ ഭരണഘടനാതത്വങ്ങളെ പിണറായി സർക്കാർ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ പങ്ക് പുറത്തുവന്നതോടെ മലയാളികളുടെ ആത്മാഭിമാനം നഷ്ടപ്പെട്ടു. നിയമസഭ സ്പീക്കര്‍ അടക്കം കേസില്‍ പങ്കാളിയാണെന്ന വിവരമാണ് പുറത്തുവന്നത്. പല മന്ത്രിമാരുടെയും പങ്ക് വെളിപ്പെടും. ഈ വിഷയങ്ങളെല്ലാം ബി.ജെ.പി പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കും. കോവിഡ് തടയുന്നതിൽ സംസ്ഥാന സർക്കാറിന് പ്രത്യേക നയമില്ല. കേരളത്തിൽ പിൻവാതിൽ നിയമനം വ്യാപകമാണ്. പി.എസ്.സി കമ്യൂണിസ്റ്റുകാരുടെ റിക്രൂട്ട്മെൻറ് ഏജൻസിയായി മാറി. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിക്ക് ഒരുപോലെ ശത്രുക്കളാണ്. കേരളത്തിൽ പരസ്പരം മത്സരിക്കുന്ന ഇരുകൂട്ടരും ബംഗാളിൽ ഒരുമിച്ചാണ്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമായല്ല ബി.ജെ.പി കാണുന്നത്. വിശ്വാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കും. അതിന് വേണ്ടിയുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നു. കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് കേന്ദ്ര സർക്കാർ തയാറാണ്. യാക്കോബായ സഭ വിഷയത്തിൽ കോടതി തിരുമാനം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും നദ്ദ കൂട്ടിച്ചേർത്തു.
ശോഭ സുരേന്ദ്രൻ സജീവമാകും
തിരുവനന്തപുരം: ശോഭാസുരേന്ദ്രൻ പാർട്ടിയിൽ സജീവമാകുമെന്നും സംസ്ഥാന ബി.ജെ.പിയിൽ വിഭാഗീയതയില്ലെന്നും അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നദ്ദ. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താൻ ബി.ജെ.പിക്കാകും. നിലവിലെ സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് നേരിടാന്‍ പ്രാപ്തരാണ്. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ പ്രവർത്തകർക്ക് അഭിപ്രായം പറയാനുള്ള അവസരവുമുണ്ട്. ശോഭാസുേരന്ദ്രൻ പാർട്ടി ജന. സെക്രട്ടറിയോട് കാര്യം പറഞ്ഞിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ ചർച്ച തുടരുകയാണ്. പാർട്ടി പ്രവർത്തനത്തിലേക്ക് തിരിച്ചെത്തും- നദ്ദ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.