ജനാഭിമുഖ കുർബാന മാർപാപ്പ അനുവദിക്കണം -ജസ്റ്റിസ് കുര്യൻ ജോസഫ്
text_fieldsകൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട സത്യം അറിയിക്കാൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർപാപ്പയെ കാണണമെന്ന് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപത, സിറോ മലബാര്‍ ഹയറാര്‍ക്കി ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യം പറയുന്നവരെ വിമതരെന്ന് വിളിച്ച് അവഹേളിക്കരുത്. ജനാഭിമുഖ കുർബാന മാർപാപ്പ അനുവദിക്കണം. കോട്ടയം രൂപതക്ക് ആരാധനക്രമത്തിൽ വേറിട്ട അനുവാദം കൊടുക്കാമെങ്കിൽ എറണാകുളം അതിരൂപതക്ക് ജനാഭിമുഖ കുർബാനക്ക് അനുവാദം കിട്ടണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
400 വൈദികരുടെ സമൂഹ ജനാഭിമുഖ കുർബാനയോടെയാണ് ശതാബ്ദി സമാപന സമ്മേളനം നടന്നത്. ആദ്യമായാണ് ഇത്രയും വൈദികർ ഒന്നിച്ചർപ്പിക്കുന്ന ജനാഭിമുഖ വിശുദ്ധ കുർബാനയെന്ന് സംഘാടകർ അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.