Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വഖഫ് ബോർഡ് സമ്പൂർണമായി പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം തടയണം’; കെ.എസ്. ഹംസയും എ.എ. റഹീമും ഹൈകോടതിയിൽ

text_fields
bookmark_border
പു​നഃ​സം​ഘ​ട​നക്ക് നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല; ഉ​ത്ത​ര​വി​ൽ കോ​ട​തി വ്യ​ക്​​ത​ത വ​രു​ത്ത​ണ​മെ​ന്ന്​​ ആ​വ​ശ്യം
https://www.madhyamam.com/tags/waqf-board
cancel
camera_alt

കെ.എസ്​. ഹംസ, എ.എ. റഹീം

കൊ​ച്ചി: വ​ഖ​ഫ്​ ബോ​ർ​ഡ് സ​മ്പൂ​ർ​ണ പു​നഃ​സം​ഘ​ട​ന നി​യ​മ​വി​രു​ദ്ധ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഹം​സ​യും അം​ഗം എ.​എ. റ​ഹീം എം.​പി​യും ഹൈ​കോ​ട​തി​യി​ൽ.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ നി​യ​മി​ച്ച അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പൂ​ർ​ണ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ന്ന്​ വ​ഖ​ഫ്​ ആ​ക്ടി​ലെ 17(3) വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​വ​ർ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​ത്.11 അം​ഗ ബോ​ർ​ഡി​ലേ​ക്ക്​ നി​യ​മ​പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള ഒ​മ്പ​തം​ഗ​ങ്ങ​ളെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രി​ക്കെ, ര​ണ്ട്​ അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വ്​ ശേ​ഷി​ക്കു​ന്നു​വെ​ന്ന​ത്​ ബോ​ർ​ഡി​നെ അ​സാ​ധു​വാ​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ല.

ചി​ല അ​പാ​ക​ത​ക​ളു​ടെ പേ​രി​ലും പ്ര​വ​ർ​ത്ത​നം അ​സാ​ധു​വാ​കി​ല്ല. അ​തി​നാ​ൽ, സ​മ്പൂ​ർ​ണ​മാ​യി ബോ​ർ​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി​ക്കാ​ർ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​ത്.

ബോ​ർ​ഡി​ൽ ര​ണ്ട് അ​മു​സ്‍ലിം അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വ് നി​ക​ത്താ​ത്ത​തും ശി​യ, ബോ​റ, അ​ഗ​ഖാ​നി തു​ട​ങ്ങി​യ വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തും ചോ​ദ്യം ചെ​യ്യു​ന്ന ഒ​രു കൂ​ട്ടം ഹ​ര​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഈ ​ഹ​ര​ജി​ക​ളി​ലെ എ​തി​ർ​ക​ക്ഷി​ക​ളാ​ണ്​ ഹം​സ​യും റ​ഹീ​മും.

കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന പേ​രി​ൽ ബോ​ർ​ഡി​ന്‍റെ സ​മ്പൂ​ർ​ണ പു​നഃ​സം​ഘ​ട​ന​ക്ക്​ സ​ർ​ക്കാ​ർ മു​തി​രു​ന്ന​താ​യി വ​ഖ​ഫ്​ ബോ​ർ​ഡും ബ​ന്ധ​​പ്പെ​ട്ട ക​ക്ഷി​ക​ളും ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ആ​രോ​പി​ച്ചു. നി​ല​വി​ലെ ബോ​ർ​ഡി​ൽ ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ൽ അ​വ നി​ക​ത്താ​നു​ള്ള ന​ട​പ​ടി മാ​ത്ര​മേ കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ക്കാ​നാ​കൂ. ഇ​തി​നെ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി​യാ​യി വ്യാ​ഖ്യാ​നി​ക്കാ​നാ​വി​ല്ല.

ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന്‍റെ പേ​രി​ൽ നി​ല​വി​ലെ ബോ​ർ​ഡി​നെ പൂ​ർ​ണ​മാ​യി മാ​റ്റി, പു​തി​യ​ത് രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്​ കോ​ട​തി ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കു​ക​യാ​ണ്. അ​തി​നാ​ൽ, ക​ഴി​ഞ്ഞ ഉ​ത്ത​ര​വു​ക​ളി​ലെ നി​ർ​ദേ​ശ​ത്തി​ന്‍റെ ശ​രി​യാ​യ ​ഉ​ദ്ദേ​ശ്യം സം​ബ​ന്ധി​ച്ച്​ കോ​ട​തി വ്യ​ക്​​ത​ത വ​രു​ത്ത​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന്‍റെ​യും മ​റ്റു​ ക​ക്ഷി​ക​ളു​ടേ​യും വാ​ദ​ങ്ങ​ളും അ​വ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​തെ​ന്നും ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മാ​ത്ര​മാ​ണ്​ കോ​ട​തി ന​ൽ​കി​യ​തെ​ന്നും ചീ​ഫ്​ ജ​സ്റ്റി​സ്​ സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ്​ വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. വി​ഷ​യം സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​തി​നാ​ൽ, ഹ​ര​ജി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

ക​ഴി​ഞ്ഞ ഉ​ത്ത​ര​വു​ക​ളി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ച പ്ര​കാ​രം പു​നഃ​സം​ഘ​ട​ന ന​ട​പ്പാ​ക്കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം വ​ന്ന ശേ​ഷം ഹാ​ജ​രാ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ വ​ന്ന ശേ​ഷം അ​തി​നെ ചോ​ദ്യം ചെ​യ്യാ​വു​ന്ന​ത​ല്ലേ​യെ​ന്ന്​ ഈ ​ഘ​ട്ട​ത്തി​ൽ കോ​ട​തി ചോ​ദി​ച്ചു.

എ​ന്നാ​ൽ, പു​തി​യ ബോ​ർ​ഡ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ബോ​ർ​ഡി​ന്‍റെ ഘ​ട​ന പൂ​ർ​ണ​മാ​യി മാ​റു​മെ​ന്നും നി​യ​മം അ​നു​വ​ദി​ക്കാ​ത്ത ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നും ​വ​ഖ​ഫ്​ ബോ​ർ​ഡം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ച കോ​ട​തി, ഹ​ര​ജി 28ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story