കെ. സുധാകരൻ നിരാഹാരസമരം അവസാനിപ്പിച്ചു
text_fieldsകണ്ണൂർ: ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ ഒമ്പതുദിവസമായി കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഷുൈഹബിെൻറ കുടുംബം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സമരം നിർത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സുധാകരന് നാരങ്ങാനീര് നൽകി. അവശനായ സുധാകരെന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരാഹാരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സുധാകരന് അഭിവാദ്യവുമായി ഷുഹൈബിെൻറ പിതാവ് മുഹമ്മദും മൂന്നു സഹോദരിമാരും സമരപ്പന്തലിലെത്തി. അനുയായികളുടെ ആവേശത്തിരയിലായിരുന്നു സമരത്തിെൻറ സമാപനം.
സമരം അവസാനിക്കുന്നില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. സി.ബി.െഎ അന്വേഷണമാകാമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞപ്പോഴും അത് നടക്കില്ലെന്ന് അറിയാമായിരുന്നു. കാരണം, സഹനസമരത്തിെൻറ ധാർമികത മനസ്സിലാക്കാൻ സി.പി.എമ്മിനാവില്ല. തങ്ങൾ സമരം പ്രഖ്യാപിച്ചത് നരഭോജികളോടാണ്. ഷുഹൈബിെൻറ ഫോേട്ടാ ഉയർത്തിക്കാണിച്ച കോടതി, ഇതുപോലൊരു ക്രൂര െകാലപാതകം നടത്തിയിട്ട് നിങ്ങൾ എന്തു ചെയ്തുവെന്നാണ് സർക്കാറിനോട് ചോദിച്ചത്. സി.ബി.െഎ അന്വേഷണത്തിനുള്ള ഉത്തരവ് കോടതിയിൽ നിന്ന് കിട്ടുമെന്ന് ഉറപ്പാണ്. സി.ബി.െഎ അന്വേഷിച്ചാൽ സി.പി.എമ്മിെൻറ ജില്ലാ നേതാക്കളിലെത്തും. സി.പി.എം സംസ്ഥാന സമ്മേളനത്തിലടക്കം അക്രമരാഷ്ട്രീയത്തിനെതിരെ ചർച്ച നടന്നത് സമരത്തിെൻറ വിജയമാണെന്നും സുധാകരൻ തുടർന്നു.
കോൺഗ്രസ് നേതാക്കളായ വയലാർ രവി, തെന്നല ബാലകൃഷ്ണപ്പിള്ള, കെ.സി. വേണുഗോപാൽ, മുസ്ലിം ലീഗ് നേതാവ് സി.ടി. അഹമ്മദലി തുടങ്ങിയവരും സമാപന ചടങ്ങിനെത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ എന്നിവരുടെ 24 മണിക്കൂർ ഉപവാസത്തിന് പിന്നാലെ, ഫെബ്രുവരി 19നാണ് കെ. സുധാകരൻ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നിരാഹാരം തുടങ്ങിയത്. ആദ്യം 48 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ച നിരാഹാരം പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.