മീഡിയവൺ രാജ്യദ്രോഹ ചാനലെന്ന് സുരേന്ദ്രൻ
text_fieldsകെ സുരേന്ദ്രൻ
കോഴിക്കോട്: മീഡിയവൺ രാജ്യദ്രോഹ ചാനലാണെന്നതിൽ സംശയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന വിധ്വംസകശക്തിയായ ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ജിഹ്വയാണ് മാധ്യമവും മീഡിയവണും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത ഈ മാധ്യമസ്ഥാപനങ്ങൾക്കുണ്ടെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു..
ലൈസൻസ് പുതുക്കലും രേഖ സമർപ്പിക്കലും എല്ലാ ചാനലുകൾക്കും ബാധകമാണ്. രാഷ്ട്രീയഅഭിപ്രായങ്ങൾ കേന്ദ്രത്തിന് പരിഗണന വിഷയമല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ അത് പരിശോധിക്കാനുള്ള നിയമസംവിധാനം രാജ്യത്തുണ്ട്. കേന്ദ്രസർക്കാറിന്റെ അഭിപ്രായം അവർ കോടതിയെ ബോധ്യപ്പെടുത്തും- സുരേന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.